18 April Thursday
ഇതുവരെ ചെലവഴിച്ചത്‌ 66.1 കോടി രൂപ

വാർഷിക പദ്ധതി നിർവഹണം: ജില്ല രണ്ടാം സ്ഥാനത്ത്‌

വെബ് ഡെസ്‌ക്‌Updated: Saturday Nov 26, 2022
കൽപ്പറ്റ
ഈ സാമ്പത്തിക വർഷത്തിൽ വാർഷിക പദ്ധതി നിർവഹണത്തിൽ ജില്ലയിലെ തദ്ദേശസ്ഥാപനങ്ങൾ ഇതുവരെ ചെലവഴിച്ചത്‌ 66.1 കോടി രൂപ. സാമ്പത്തിക വർഷം ആരംഭിച്ച്‌ ഏഴ്‌ മാസം പിന്നിടുമ്പോഴുള്ള കണക്കാണിത്‌. 23.26 ശതമാനമാണ്‌ ചെലവഴിച്ചത്‌. സംസ്ഥാനത്ത്‌ രണ്ടാം സ്ഥാനത്താണ്‌ ജില്ല. സാമ്പത്തികവർഷം അവസാനപാദത്തിലാണ്‌ കൂടുതൽ ഫണ്ട്‌ പൊതുവിൽ ചെലവഴിക്കുക. ജില്ലയുടെ ആകെ വാർഷിക പദ്ധതി ബജറ്റ്‌ അടങ്കൽ തുക 284.20 കോടി രൂപയാണ്‌.  8547 പദ്ധതികളാണ്‌ ഈ വർഷം നടപ്പാക്കേണ്ടത്‌. 
പദ്ധതി നിർവഹണത്തിൽ മുമ്പിൽ  ബ്ലോക്ക്‌ പഞ്ചായത്തുകളാണ്‌. 27.68 ശതമാനം ഇതിനകം ചെലവഴിച്ചു. ജില്ലാ പഞ്ചായത്ത്‌ 27, പഞ്ചായത്തുകൾ 21.76, നഗരസഭകൾ 19.04 ശതമാനവും ഫണ്ട്‌ ചെലവഴിച്ചു.
 മാനന്തവാടി ബ്ലോക്ക്‌ പഞ്ചായത്താണ്‌ ഏറ്റവും കൂടുതൽ ഫണ്ട്‌ ചെലവഴിച്ചത്‌. 33.62 ശതമാനം. ബത്തേരി ബ്ലോക്ക്‌ പഞ്ചായത്ത്‌ 32.46 ശതമാനം ചെലവിട്ടു. പനമരം 28.19, കൽപ്പറ്റ ബ്ലോക്ക്‌ 20 ശതമാനവും വിനിയോഗിച്ചു. പഞ്ചായത്തുകളിൽ പുൽപ്പള്ളി പഞ്ചായത്ത്‌ 32.70 ശതമാനവും  മുട്ടിൽ പഞ്ചായത്ത്‌ 30.91 ശതമാനവും തുക ഇതിനകം വിനിയോഗിച്ചു. 
സ്‌പിൽ ഓവർ പദ്ധതികളിൽ 49.91 കോടി രൂപ വകയിരുത്തിയതിൽ 20.10 കോടി രൂപ ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങൾ ചെലവഴിച്ചു. സ്‌പിൽ ഓവർ പദ്ധതികളിൽ ജില്ലാ പഞ്ചായത്ത്‌ 51.14 ശതമാനം വിനിയോഗിച്ച്‌ മുന്നിലെത്തി. നഗരസഭകൾ 45.3 ശതമാനം ഫണ്ടും വിനിയോഗിച്ചു. ബ്ലോക്ക്‌ പഞ്ചായത്തുകൾ 38 ഉം പഞ്ചായത്തുകൾ 33.4 ശതമാനവുമാണ്‌ വിനിയോഗിച്ചത്‌. 
കഴിഞ്ഞ സാമ്പത്തിക വർഷം വാർഷിക പദ്ധതിക്കായി ആകെ അനുവദിച്ച 244.25 കോടി രൂപയിൽ 92.92 ശതമാനവും ചെലവഴിക്കാൻ ജില്ലക്കായി. കോട്ടത്തറ, നൂൽപ്പുഴ, വെള്ളമുണ്ട, വൈത്തിരി പഞ്ചായത്തുകൾ നൂറുശതമാനത്തിലധികം ഫണ്ടും വിനിയോഗിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top