08 May Wednesday
എബിസിഡി ക്യാമ്പ് സമാപിച്ചു

മീനങ്ങാടിയിൽ 2473 പേർക്ക് ആധികാരിക രേഖകൾ

വെബ് ഡെസ്‌ക്‌Updated: Saturday Nov 26, 2022
 
മീനങ്ങാടി 
ജില്ലാ ഭരണവിഭാഗത്തിന്റെ നേതൃത്വത്തിൽ മീനങ്ങാടി പഞ്ചായത്തിലെ പട്ടികവർഗക്കാർക്ക് ആധികാരിക രേഖകൾ  ഡിജിറ്റൽ ലോക്കറിൽ സൂക്ഷിക്കാൻ അവസരം ഒരുക്കി എബിസിഡി ക്യാമ്പ്‌ സമാപിച്ചു. മീനങ്ങാടി പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ മൂന്ന് ദിവസങ്ങളിലായി നടന്ന ക്യാമ്പിൽ 2473 പേർക്ക് ആധികാരിക രേഖകൾ നൽകി. 1186 ആധാർ കാർഡുകൾ, 696 റേഷൻ കാർഡുകൾ, 687 ഇലക്ഷൻ ഐഡി കാർഡുകൾ, 460 ബാങ്ക് അക്കൗണ്ട്, 162 ആരോഗ്യ ഇൻഷുറൻസ്, 603 ഡിജി ലോക്കർ എന്നിവയ്ക്ക് പുറമെ മറ്റ് രേഖകൾ ഉൾപ്പെടെ 4412 സേവനങ്ങൾ ക്യാമ്പിലൂടെ ഉപഭോക്താക്കൾക്ക് ലഭ്യമാക്കി.
ജില്ലാ ഭരണവിഭാഗം, ജില്ലാ ഐടി മിഷൻ, സിവിൽ സപ്ലൈസ് വകുപ്പ്, അക്ഷയ ജില്ലാ പ്രോജക്ട്‌ ഓഫീസ്, മീനങ്ങാടി പഞ്ചായത്ത്, പട്ടികവർഗ വികസന വകുപ്പ് എന്നീ വകുപ്പുകളുടെ സംയുക്താഭിമുഖ്യത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്. റേഷൻ കാർഡ്, ആധാർ കാർഡ്, വോട്ടർ  തിരിച്ചറിയൽ കാർഡ്, ബാങ്ക് അക്കൗണ്ട്, ജനന സർട്ടിഫിക്കറ്റ്, നഷ്ടപ്പെട്ട ആരോഗ്യ ഇൻഷുറൻസ് നൽകുന്നത് തുടങ്ങിയ രേഖകളാണ് ക്യാമ്പിലെ സേവന കൗണ്ടറുകളിലൂടെ ലഭ്യമാക്കിയത്. അക്ഷയയുടെ 30 കൗണ്ടറുകൾ ഇതിനായി ഒരുക്കി. കേരള നിയമസഭാ സമിതി അംഗങ്ങൾ ക്യാമ്പ് സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തി. തത്സമയം രേഖകൾ ഗുണഭോക്താക്കൾക്ക് കൈമാറി.
സമാപന സമ്മേളനം കലക്ടർ എ ഗീത ഉദ്ഘാടനംചെയ്തു. മീനങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് ഇ കെ വിനയൻ അധ്യക്ഷനായി. സബ് കലക്ടർ ആർ ശ്രീലക്ഷ്മി പദ്ധതി അവലോകനവും പുരസ്‌കാര വിതരണവും നടത്തി. സമാപന സമ്മേളനത്തിൽ മീനങ്ങാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ പി നുസ്രത്ത്, ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ ഉഷ രാജേന്ദ്രൻ, ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷൻ പി വാസുദേവൻ, വികസന സ്ഥിരംസമിതി അധ്യക്ഷൻ ബേബി വർഗീസ്, എഡിഎം എൻ ഐ ഷാജു, ജില്ലാ പ്ലാനിങ്‌ ഓഫീസർ ആർ മണിലാൽ, ബത്തേരി ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ ജി പ്രമോദ്കുമാർ, ബത്തേരി തഹസിൽദാർ വി കെ ഷാജി, പഞ്ചായത്ത് സെക്രട്ടറി എ എം ബിജേഷ് തുടങ്ങിയവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top