29 March Friday

നിർമാണമേഖലയിലെ പണിമുടക്ക്‌ വിജയിപ്പിക്കും

വെബ് ഡെസ്‌ക്‌Updated: Friday Nov 26, 2021
കൽപ്പറ്റ
  കൺസ്‌ട്രക്‌ഷൻ വർക്കേഴ്‌സ്‌ ഫെഡറേഷൻ ഓഫ്‌ ഇന്ത്യ(സിഡബ്ല്യുഎഫ്‌ഐ) അഖിലേന്ത്യാ തലത്തിൽ പ്രഖ്യാപിച്ച നിർമാണമേഖലയിലെ പണിമുടക്ക്‌ വൻ വിജയമാക്കാൻ നിർമാണത്തൊഴിലാളി യൂണിയൻ(സിഐടിയു) ജില്ലാ കമ്മിറ്റി തീരുമാനിച്ചു. 
     നിർമാണത്തൊഴിലാളികളുടെ പെൻഷൻ സാമ്പത്തിക ബാധ്യത കേന്ദ്ര സർക്കാർ ഏറ്റെടുക്കുക,  1996ലെ നിർമാണത്തൊഴിലാളിക്ഷേമനിധി നിയമം സംരക്ഷിക്കുക, സിമന്റ്,  സ്‌റ്റീൽ ഉൾപ്പെടെയുള്ള  നിർമാണ സാമഗ്രികളുടെ വിലക്കയറ്റം തടയുക,  തൊഴിലാളി കുടുംബങ്ങൾക്ക്‌ പ്രതിമാസം 7500 രൂപയും പത്ത്‌ കിലോ ഭക്ഷ്യധാന്യവും നൽകുക എന്നീ ആവശ്യങ്ങൾ ഉയർത്തി ഡിസംബർ രണ്ട്‌,  മൂന്ന്‌ തീയതികളിലാണ്‌ പണിമുടക്ക്‌ നടത്തുന്നത്‌. രണ്ടിന്‌ തൊഴിലാളികൾ കൽപ്പറ്റ ടെലഫോൺ എക്‌സ്‌ചേഞ്ചിലേക്ക്‌ മാർച്ചും നടത്തും.     മാർച്ചിൽ മുഴുവൻ തൊഴിലാളികളും അണിചേരണമെന്ന്‌  യൂണിയൻ ജില്ലാ കമ്മിറ്റി അഭ്യർഥിച്ചു.  എം എ സുരേഷ്‌ അധ്യക്ഷനായി. എം മധു, കെ വാസുദേവൻ, ഡി ഷാജി, കെ വി ഗിരീഷ്‌, എം ഷമീർ, കെ പ്രതീഷ്‌, കെ കെ ചന്ദ്രൻ, കെ ടി ബാലകൃഷ്‌ണൻ, കെ വി ഹൈദ്രു എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top