11 December Monday

വനിതാസംവരണ ബില്ലിലും 
ബിജെപി വഞ്ചന: കെ കെ ശൈലജ

വെബ് ഡെസ്‌ക്‌Updated: Tuesday Sep 26, 2023

കൽപ്പറ്റയിൽ മഹിളാ സ്‌നേഹക്കൂട്ടായ്‌മ ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യ ജോയിന്റ്‌ സെക്രട്ടറി കെ കെ ശൈലജ ഉദ്‌ഘാടനംചെയ്യുന്നു

കൽപ്പറ്റ
രണ്ടാം മോദി സർക്കാർ രാജ്യത്തെ എകാധിപത്യത്തിലേക്ക്‌ നയിക്കുകയാണെന്നും മൂന്നാമതും ബിജെപി സർക്കാർ അധികാരത്തിൽ വരാൻ അനുവദിക്കരുതെന്നും  സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം  കെ കെ ശൈലജ പറഞ്ഞു. കൽപ്പറ്റയിൽ സംഘടിപ്പിച്ച " മഹിളാ സ്‌നേഹക്കൂട്ടായ്‌മ' ഉദ്‌ഘാടനംചെയ്യുകയായിരുന്നു അവർ. 
ഒരിക്കൽക്കൂടി ബിജെപി സർക്കാർ അധികാരത്തിൽ വന്നാൽ രാജ്യം വലിയ അതിക്രമം നേരിടേണ്ടിവരും.  ജനാധിപത്യവും മതേതരത്വവും ഭരണഘടനയുമെല്ലാം തകരും.  ഹിന്ദുത്വ ആശയം  പ്രചരിപ്പിച്ച്‌ സവർണാധിപത്യം അരക്കിട്ടുറപ്പിക്കാനാണ്‌ ‌ സംഘപരിവാർ ശ്രമിക്കുന്നത്‌. മനുസ്‌മൃതിയിലേക്കും ചാതുർവർണ്യ വ്യവസ്ഥിതിയിലേക്കുമെല്ലാം തിരിച്ചുപോക്കാണ്‌ ലക്ഷ്യം. പാർലമെന്റ്‌ പാസാക്കിയ വനിതാസംവരണ ബില്ല്‌ അടുത്ത തെരഞ്ഞെടുപ്പിൽ നടപ്പാക്കില്ലെന്ന്‌ പറയുന്നത്‌ വഞ്ചനയാണ്‌. തെരഞ്ഞെടുപ്പ്‌ ലക്ഷ്യമിട്ട്‌ ബിൽ കൊണ്ടുവരികയും അത്‌ നടപ്പാക്കാതിരിക്കുകയും ചെയ്യുന്ന നിലപാട്‌ തുറന്നുകാട്ടപ്പെടണം. സ്‌ത്രീകളുടെ സംരക്ഷണം ഉറപ്പാക്കാനും അടിമത്വത്തിൽനിന്ന്‌ രക്ഷപ്പെടാനും ഇനി ഒരു മണിപ്പുർ ആവർത്തിക്കാതിരിക്കാനും ബിജെപിയെ  അധികാരത്തിൽനിന്ന്‌ അകറ്റണം. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
-----
-----
 Top