17 December Wednesday

വെൺമണിയിൽ ചരക്ക് ലോറി മറിഞ്ഞു

വെബ് ഡെസ്‌ക്‌Updated: Tuesday Sep 26, 2023
തലപ്പുഴ
തവിഞ്ഞാൽ 43–-വാളാട് റോഡിൽ  ചരക്ക് ലോറി  മറിഞ്ഞു. വെൺമണി പോസ്റ്റ് ഓഫീസിന് സമീപം തിങ്കൾ രാവിലെ ഏഴോടെയായിരുന്നു അപകടം.  തമിഴ്‌നാട്ടിൽനിന്ന്‌  വാളാടുള്ള കെഎസ് ടി പി പ്ലാന്റിലേക്ക് സിമന്റ് കൊണ്ടുവന്ന വാഹനമാണ് അപകടത്തിൽ പെട്ടത്. പരിക്കേറ്റ ലോറി ഡ്രൈവർ മണ്ണാർക്കാട് സ്വദേശി ബഷീറിനെ വയനാട്‌ മെഡിക്കൽ കോളേജ്‌ ആശുപത്രയിൽ  പ്രവേശിപ്പിച്ചു. ഒരു മാസം മുമ്പ്‌  ജീപ്പ് അപകടത്തിൽ ഒൻപത് പേർ മരിച്ച സ്ഥലത്തിന്‌ സമീപമായിരുന്നു അപകടം. റോഡിൽ അടിയന്തരമായി സംരക്ഷണ മതിലും മുന്നറിയിപ്പ് ബോർഡുകളും ഉൾപ്പെടെയുള്ള സുരക്ഷാ സംവിധാനമൊരുക്കണമെന്ന ആവശ്യം ശക്‌തമാണ്‌. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top