തലപ്പുഴ
കോൺഗ്രസ് ഗ്രൂപ്പ് വഴക്കിന്റെ ഭാഗമായി സ്‌ത്രീകളെ അപമാനിച്ച് ഊമക്കത്ത് പ്രചരിപ്പിക്കാൻ നേതൃത്വംനൽകിയ കോൺഗ്രസ് പഞ്ചായത്ത് അംഗങ്ങൾക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സിപിഐ എം നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു. കത്തിന് പിന്നിൽ പഞ്ചായത്തിലെ ഒരു വിഭാഗം കോൺഗ്രസ് അംഗങ്ങളാണെന്ന് സിപിഐ എം ആരോപിച്ചു. ഗ്രൂപ്പ് പോരിന്റെ ഭാഗമായി ആദിവാസി വിഭാഗത്തിൽ ഉൾപ്പെടെയുള്ള സ്ത്രീകളെയാണ് അപകീർത്തിപ്പെടുത്തിയത്. കോൺഗ്രസ് നേതാക്കളുടെ നേതൃത്വത്തിൽ ഊമക്കത്ത് പ്രചരിപ്പിച്ച് സിപിഐ എമ്മിന്റെമേൽ കെട്ടിവയ്‌ക്കാനുള്ള ഹീനശ്രമമാണ് നടത്തിയത്. ഇതിനെതിരെ സിപിഐ എം തലപ്പുഴ പൊലീസിൽ പരാതിയും നൽകി. തിങ്കൾ പകൽ രണ്ടോടെ ആരംഭിച്ച ഉപരോധം വൈകിട്ട് അഞ്ചുവരെ നീണ്ടു. പിന്നീട് പൊലീസ് എത്തി പ്രവർത്തകരെ അറസ്റ്റ്ചെയ്ത് നീക്കി. സമരം ഏരിയാ കമ്മിറ്റിയംഗം ടി കെ പുഷ്പൻ ഉദ്ഘാടനംചെയ്തു. എൻ എം ആന്റണി അധ്യക്ഷനായി. എൻ ജെ ഷജിത്ത്, ടി കെ അയ്യപ്പൻ, അനീഷ സുരേന്ദ്രൻ, വി ആർ വിനോദ്, കെ വിപിൻ, പി കെ ജയനാരായണൻ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..