18 December Thursday

പിഎഫ്‌ഐ നേതാവിന്റെ വീട്ടില്‍ ഇഡി റെയ്‌ഡ്

വെബ് ഡെസ്‌ക്‌Updated: Tuesday Sep 26, 2023
മാനന്തവാടി
പിഎഫ്‌ഐ നേതാവിന്റെ വീട്ടിൽ ഇഡി റെയ്‌ഡ്‌. പോപ്പുലർ ഫ്രണ്ട്‌ ഓഫ്‌ ഇന്ത്യയുടെ മുൻ സംസ്ഥാന കൗൺസിലംഗമായ മാനന്തവാടി ചെറ്റപ്പാലം പൂഴിത്തറ അബ്ദുൾ സമദിന്റെ വീട്ടിലാണ്‌ തിങ്കളാഴ്ച ഇഡി സംഘം പരിശോധന നടത്തിയത്‌. രാവിലെ ഏഴിന്‌ തുടങ്ങിയ പരിശോധന വൈകിട്ട് 4.30വരെ നീണ്ടു. സംഘം എത്തുമ്പോൾ സമദ് വീട്ടിൽത്തന്നെയുണ്ടായിരുന്നു. ബംഗളൂരു യൂണിറ്റിൽനിന്നെത്തിയ ആറംഗ സംഘമാണ്‌ പരിശോധന നടത്തിയത്‌. സിആർപിഎഫിന്റെ സായുധ സംഘവും വയനാട് എആർ ക്യാമ്പിൽനിന്നുള്ള  സായുധ പൊലീസും സുരക്ഷയ്‌ക്കായി ഉണ്ടായിരുന്നു, സമദിന്റെ  സാമ്പത്തിക ഇടപാടുകളുടെ രേഖകൾ പരിശോധിച്ചു. കുറച്ചുകാലമായി സമദ്‌ കർണാടകയിലാണ്‌ താമസം.  ഇവിടെയും സംഘം പരിശോധന നടത്തിയതായാണ് വിവരം. 
പിഎഫ്ഐ ഹർത്താലുമായി ബന്ധപ്പെട്ടുള്ള നാശനഷ്ടങ്ങൾ നികത്തുന്നതിന്റെ ഭാഗമായി റവന്യു സംഘം മുമ്പ് സമദിന്റെ വീടും സ്ഥലവും അളന്ന് തിട്ടപ്പെടുത്തുകയും സർക്കാരിന്‌ റിപ്പോർട്ട് നൽകുകയുംചെയ്തിരുന്നു.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top