29 March Friday

പെൻഷൻ നിയമം പരിഷ്‌കരിക്കണം

വെബ് ഡെസ്‌ക്‌Updated: Monday Sep 26, 2022
കൽപ്പറ്റ
പെൻഷൻ നിയമം സമഗ്രമായി പരിഷ്‌കരിക്കണമെന്ന്‌ - പിഎഫ് പെൻഷനേഴ്‌സ് അസോസിയേഷൻ
ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. മിനിമം പെൻഷൻ 9000 രൂപയും ക്ഷാമബത്തയും അനുവദിക്കുക, പിൻവലിച്ച  മൂന്ന്‌  ആനുകൂല്യങ്ങൾ പുനഃസ്ഥാപിക്കുക,  ചികിത്സാ സൗകര്യം ഏർപ്പെടുത്തുക എന്നീ ആവശ്യങ്ങളും  സമ്മേളനം  ഉന്നയിച്ചു. സംസ്ഥാന പ്രസിഡന്റ് ടി പി ഉണ്ണിക്കുട്ടി ഉദ്ഘാടനംചെയ്തു.  സി എം ശിവരാമൻ അധ്യക്ഷനായി. സിഐടിയു ജില്ലാ സെക്രട്ടറി വി വി ബേബി, ഐഎൻടിയുസി ജില്ലാ സെക്രട്ടറി ബി സുരേഷ് ബാബു, ടി മണി, എസ്എംഎസ് ജില്ലാ സെക്രട്ടറി എൻ ഒ ദേവസ്യ, എസ്ടിയു ജില്ലാ പ്രസിഡന്റ് സി മൊയ്തീൻ കുട്ടി, ബിഎംഎസ് വൈസ് പ്രസിഡന്റ് പി ആർ സുരേഷ് എന്നിവർ സംസാരിച്ചു. സി എച്ച് - മമ്മി സ്വാഗതം പറഞ്ഞു. 
 ഭാരവാഹികൾ: സി എം ശിവരാമൻ (പ്രസിഡന്റ്), പി വിജയൻ, എ ആനത്താൽ ഇബ്രാഹിം, ടി ജി  കുട്ടികൃഷ്ണൻ, കെ മുഹമ്മദാലി (വൈസ്‌ പ്രസിഡന്റ്‌), പി അപ്പൻ നമ്പ്യാർ (ജനറൽ സെക്രട്ടറി), എം ബാലകൃഷ്ണൻ, എ ബാലചന്ദ്രൻ, കെ പി രാജൻ, എം സോമൻ (സെക്രട്ടറിമാർ), സി എച്ച് മമ്മി (ട്രഷറർ).

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top