12 July Saturday

ലഹരി പാർട്ടിക്കെത്തിയ യുവാക്കൾ അറസ്‌റ്റിൽ

വെബ് ഡെസ്‌ക്‌Updated: Monday Sep 26, 2022

ഹാഷിഷ്‌ ഓയിലുമായി അറസ്‌റ്റിലായ യുവാക്കൾ

പുൽപ്പള്ളി
വയനാട്ടിലെ റിസോർട്ടിൽ ലഹരി പാർട്ടിക്കെത്തിയ വടകര സ്വദേശികളായ യുവാക്കൾ ഹാഷിഷ്‌ ഓയിലുമായി അറസ്‌റ്റിൽ. പുൽപ്പള്ളിയിലെ റിസോർട്ടിൽ എത്തിയ ഒമ്പതംഗ സംഘത്തെയാണ്‌ 2.42 ഗ്രാം ഹാഷിഷ്‌ ഓയിലുമായി പുൽപ്പള്ളി പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌.  
വടകര കോട്ടപ്പള്ളി വള്ളിയാട് പയിങ്ങാട്ട് വീട്ടിൽ ബിവിൻ (32),  കിഴക്കേച്ചാലിൽ നിധീഷ് (27), മാളികത്താഴെ വീട്ടിൽ മിഥുൻ (29), പുത്തൻ കോയിലോത്ത് വിഷ്ണു(27), കോട്ടപ്പള്ളി അക്ഷയ് (24), വാനക്കണ്ടിപ്പൊയിൽ വിഷ്ണു (26), വരവുകണ്ടിയിൽ സംഗീത് (29), 
കോട്ടപ്പള്ളി ജിതിൻ (31), റെജീഷ് (32) എന്നിവരെയാണ്‌  ഇൻസ്പെക്ടർ അനന്തകൃഷ്‌ണന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്‌. ഇവർ സഞ്ചരിച്ച കെഎൽ 11 എബി 4276 നമ്പർ ഇന്നോവ കാറും കസ്‌റ്റഡിയിലെടുത്തു. എൻഡിപിഎസ്‌ ആക്ട്‌ പ്രകാരമാണ്‌ കേസെടുത്തത്‌.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top