26 April Friday

ഭാരത്‌ ബന്ദിന്‌ ഐക്യദാർഢ്യം

വെബ് ഡെസ്‌ക്‌Updated: Sunday Sep 26, 2021
ബത്തേരി
ഭാരത്‌ ബന്ദിന്റെ പ്രചാരണാർഥം സംയുക്ത ട്രേഡ്‌ യൂണിയൻ നേതൃത്വത്തിൽ പ്രകടനവും പൊതുയോഗവും നടത്തി. സിഐടിയു ഏരിയാ സെക്രട്ടറി പി കെ രാമചന്ദ്രൻ ഉദ്‌ഘാടനംചെയ്‌തു. ചീരാലിൽ പ്രകടനവും സായാഹ്ന സദസ്സും നടത്തി. സിഐടിയു ജില്ലാ സെക്രട്ടറി വി വി ബേബി ഉദ്‌ഘാടനംചെയ്‌തു. കെ ഐ മത്തായി അധ്യക്ഷനായി. എം എ സുരേഷ്‌, സി ശിവശങ്കരൻ, എം എസ്‌ ഫെബിൻ, നൗഫൽ എന്നിവർ സംസാരിച്ചു. സ്‌കീം വർക്കേഴ്‌സ്‌ സംയുക്ത സമരസമിതി നേതൃത്വത്തിൽ ചീരാൽ പോസ്‌റ്റോഫീസിന്‌ മുമ്പിൽ ധർണ നടത്തി. എം എ സുരേഷ്‌ ഉദ്‌ഘാടനംചെയ്‌തു. ബിന്ദു മണികണ്‌ഠൻ അധ്യക്ഷയായി. കെ ടി ഹരീന്ദ്രൻ, ശാന്ത, പങ്കജവല്ലി, സതീദേവി എന്നിവർ സംസാരിച്ചു. അമ്പലവയലിൽ നടത്തിയ പ്രതിഷേധം അനീഷ്‌ ബി നായർ ഉദ്‌ഘാടനം ചെയ്‌തു. എ പി കുര്യാക്കോസ്‌ അധ്യക്ഷനായി. എ എസ്‌ വിജയ, കമല മോഹനൻ, കെ കെ ഹരിദാസൻ, കണക്കയിൽ മുഹമ്മദ്‌, കെ എ നസീമ എന്നിവർ സംസാരിച്ചു. ബത്തേരി ടെലിഫോൺ എക്‌സ്‌ചേഞ്ചിന്‌ മുമ്പിൽ ഉമ്മർ കുണ്ടാട്ടിൽ ഉദ്‌ഘാടനംചെയ്‌തു. അബ്ദുള്ള മാടക്കര, സി ഫൗസിയ, വനജ, പി എം മായ എന്നിവർ സംസാരിച്ചു.ചൂരൽമലയിൽ  സംയുക്ത ട്രേഡ് യൂണിയൻ സമരസമിതി  പ്രകടനവും പൊതുയോഗവും നടത്തി. പി വി സുരേഷ്, പി സുലൈമാൻ , ടി പ്രശാന്ത് തുടങ്ങിയവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top