19 April Friday

പയ്യമ്പള്ളി 
കുറുക്കൻമൂല 
റോഡ് തകർന്നു

വെബ് ഡെസ്‌ക്‌Updated: Sunday Sep 26, 2021
മാനന്തവാടി
മാനന്തവാടി നഗരസഭയിലെ പയ്യമ്പള്ളി കുറുക്കൻമൂല റോഡ് തകർന്നു. ദിനംപ്രതി  നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന റോഡ്‌ നന്നാക്കാൻ നഗരസഭാ ഭരണസമിതി തയ്യാറാകാത്തതിൽ പ്രതിഷേധം ശക്തമാണ്‌. 
 റോഡിന്റെ പ്രാധാന്യം മനസ്സിലാക്കി പിഡബ്ല്യുഡിക്ക് വിട്ടുകൊടുക്കണമെന്നാവശ്യപ്പെട്ട്‌  എൽഡിഎഫ് കൗൺസിലർ വിപിൻ വേണുഗോപാൽ കത്ത് നൽകിയിരുന്നു. ഈ കത്ത് അംഗീകരിക്കാനോ തീരുമാനമെടുക്കാനോ   ഭരണസമിതി തയ്യാറായിട്ടില്ല. 
 റോഡിൽ വലിയ ഗർത്തങ്ങൾ രൂപപ്പെട്ടതിനാൽ ചരക്കുവാഹനങ്ങൾ ഉൾപ്പെടെ അപകടത്തിൽപ്പെടുത്തുന്നത് പതിവാണ്‌.  ഈ റോഡിനോടനുബന്ധിച്ചുള്ള മുഴുവൻ പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള റോഡുകളും ഉന്നത നിലവാരത്തിലേക്ക് ഉയർത്തിയതിനാൽ ഈ വഴി വാഹനങ്ങൾ കൂടുതലാണ്‌. കോഴിക്കോട് ഭാഗത്തുനിന്നും കർണാടകത്തിലേക്ക് പോകേണ്ട വാഹനങ്ങൾ പൂർണമായും ഈ റോഡിനെയാണ് ആശ്രയിക്കുന്നത്. കർണാടകത്തിൽനിന്നും നിരവധിയായ ചരക്ക് വാഹനങ്ങളും ഈ റോഡ്‌  ആശ്രയിക്കുന്നുണ്ട്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top