02 May Thursday
യുവതിയുടെ അശ്ലീലചിത്രം

യുവാവ്‌ അറസ്‌റ്റിൽ

വെബ് ഡെസ്‌ക്‌Updated: Friday May 26, 2023
അമ്പലവയൽ
യുവതിയുടെ അശ്ലീലചിത്രം സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചയാളെ അമ്പലവയൽ പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. ചുള്ളിയോട്‌ പുതുവച്ചാംകുന്നത്ത്‌ അജിൻ പീറ്റർ (29) ആണ്‌ അറസ്‌റ്റിലായത്‌. പ്രദേശവാസിയായ 35 വയസുള്ള യുവതിയുടെ പരാതിയിലാണ്‌ യുവാവ്‌ പിടിയിലായത്‌. യുവതിയുടെ ഫോട്ടോ മോർഫ്‌ ചെയ്‌ത്‌ ബന്ധുക്കൾക്കുള്‍പ്പെടെ‌ സാമൂഹ്യമാധ്യമങ്ങളിലൂടെ അയക്കുകയായിരുന്നു. മറ്റൊരാളുടെ നമ്പര്‍ ഉപയോ​ഗിച്ച് വ്യാജ വാട്സ്ആപ്പ് ഐഡി ഉണ്ടാക്കിയാണ് പ്രതി വീഡിയോ പ്രചരിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. ബത്തേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്‌ ചെയ്‌തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top