20 April Saturday

റിസോർട്ടിൽ ചീട്ടുകളി;
 8 പേർ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Thursday May 26, 2022
മാനന്തവാടി
കൊയിലേരി ഊർപ്പള്ളിയിലെ ക്ലേ ക്ലബ്ബ് റിസോർട്ടിൽ പണംവച്ച്‌ ചീട്ടുകളിച്ച  എട്ടുപേരെ മാനന്തവാടി പൊലീസ്‌ അറസ്റ്റ്‌ ചെയ്തു. മാനന്തവാടി പാണ്ടിക്കടവ് മുസ്‌ല്യാർ ഹൗസിൽ എം ഉസ്മാൻ (60), വാളാട് കരോട്ടപ്പറമ്പിൽ കെ ആർ രാജേഷ് (44), എടവക പള്ളിക്കൽ കാസിയാർ വീട്ടിൽ അബ്ദുൾറഹ്‌മാൻ (31), പാണ്ടിക്കടവ് ചക്കരത്തൊടിയിൽ ആർ ജംഷീർ (34), തലപ്പുഴ തിണ്ടുമ്മൽ കൊല്ലിക്കൽ ഹൗസിൽ കെ ബി ഷിന്റോ (35), എടവക വീട്ടിച്ചാൽ കോലംവീട്ടിൽ റാഷിദ് ജുനൈദ് (31), നരിപ്പാറ പന്തിപ്പൊയിൽ മാങ്ങാനാപ്പൊയിൽ ഷംസുദ്ദീൻ (41), കുഴിനിലം കോട്ടപ്പുറം വീട്ടിൽ കെ പി സെയ്‌ദ് (52) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടു.  
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ചൊവ്വാഴ്ച വൈകിട്ട്‌ പൊലീസ്‌ നടത്തിയ പരിശോധനയിലാണ്‌ ചീട്ടുകളി സംഘം പിടിയിലായത്‌. 91,640 രൂപയും പിടികൂടി. ഓടി രക്ഷപ്പെട്ട ചിലരെ പിടികൂടാനുണ്ടെന്ന്‌ പൊലീസ് പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top