കൽപ്പറ്റ
ലോക ജലദിനത്തോടനുബന്ധിച്ച് തദ്ദേശ വകുപ്പും രാഷ്ട്രീയ ഗ്രാമ സ്വരാജ് അഭിയാനും ചേർന്ന് നടത്തുന്ന ബോധവൽക്കരണ പരിപാടിയുടെ –-‘തണ്ണീർകണ്ണി, കരുതാം നാളേക്കായ്' ഭാഗമായി മാനന്തവാടി, പനമരം,  ബത്തേരി, കൽപ്പറ്റ എന്നിവിടങ്ങളിൽ തെരവുനാടകം അവതരിപ്പിച്ചു.  ജല സ്വയംപര്യാപ്തത എന്ന പ്രമേയത്തെ അടിസ്ഥാനമാക്കിയുള്ള നാടകമാണ്. ടീം ഉണർവ് കലാസംഘത്തിന്റെ നേതൃത്വത്തിലായിരുന്നു നാടകാവിഷ്‌കരണം.  കലിക്കറ്റ് സർവകലാശാല പൂമല സെന്ററിലെ എംഎസ്ഡബ്ല്യു വിദ്യാർഥികൾ ഫ്ലാഷ് മോബും അവതരിപ്പിച്ചു.
മാനന്തവാടി കോ–-ഓപ്പറേറ്റീവ് കോളേജിൽ  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി ഉദ്ഘാടനംചെയ്തു. പനമരം ഡബ്ല്യുഎംഒ ഇമാം ഗസാലി കോളേജിൽ പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണൻ ഉദ്ഘാടനംചെയ്തു. ബത്തേരി ബ്ലോക്ക് ഓഫീസിൽ  പ്രസിഡന്റ് സി അസൈനാർ ഉദ്ഘാടനംചെയ്തു. കൽപ്പറ്റ പുതിയ ബസ് സ്റ്റാൻഡിൽ  സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ഉദ്ഘാടനംചെയ്തു. എൽഎസ്ജിഡി ജോയിന്റ് ഡയറക്ടർ ഷാജി ജോസഫ് ചെറുകരക്കുന്നേൽ അധ്യക്ഷനായി.
 
 
 
 
 
 
 
 
      
        
        
		
              
	
ദേശാഭിമാനി  വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്. 
വാട്സാപ്പ് ചാനൽ   സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..