18 April Thursday

സിബി തോമസ് 
വയനാട് വിജിലൻസ് 
ഡിവൈഎസ്‌പി

വെബ് ഡെസ്‌ക്‌Updated: Thursday Jan 26, 2023

 

കൽപ്പറ്റ
വയനാട് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ ഡിവൈഎസ്‌പിയായി സിബി തോമസിന് നിയമനം. കാസർകോട് വിജിലൻസ് ഇൻസ്‌പെക്ടറായിരിക്കെയാണ്‌ സ്ഥാനക്കയറ്റം. അഭിനേതാവുകൂടിയായ സിബി തോമസ് വ്യക്തിജീവിതത്തിൽ നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്‌. 2014, 2019, 2022 വർഷങ്ങളിൽ മികച്ച ഉദ്യോഗസ്ഥനുള്ള ഡിജിപിയുടെ ബാഡ്ജ് ഓഫ് ഓണറും 2015 ൽ മുഖ്യമന്ത്രിയുടെ പൊലീസ് മെഡലും നേടിയിരുന്നു. 
ദിലീഷ് പോത്തന്റെ  തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമയിലൂടെയാണ് സിബി അഭിനയരംഗത്തേക്ക് എത്തുന്നത്. തുടർന്ന് പ്രേമസൂത്രം, കാമുകി, ഒരു കുപ്രസിദ്ധ പയ്യൻ, ഹാപ്പി സർദാർ, ട്രാൻസ്, ന്നാ താൻ കേസ് കൊട് തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു. രാജീവ് രവി സംവിധാനംചെയ്യുന്ന കുറ്റവും ശിക്ഷയും എന്ന ചിത്രത്തിലൂടെ അദ്ദേഹം തിരക്കഥാകൃത്തിന്റെ കുപ്പായവും അണിഞ്ഞിരുന്നു. സൂര്യ നായകനായ ജയ് ഭീമിലൂടെ തമിഴിലും അഭിനയിച്ചിട്ടുണ്ട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top