20 April Saturday

അമ്പുകുത്തിയിൽ 
2 ആടുകളെ പുലി കൊന്നു

വെബ് ഡെസ്‌ക്‌Updated: Thursday Jan 26, 2023
ബത്തേരി
നെന്മേനി അമ്പുകുത്തിയിൽ രണ്ട്‌ ആടുകളെ പുലി കടിച്ചുകൊന്നു. വെള്ളച്ചാട്ടത്തിനടുത്ത മാളികയിലെ പല്ലിശ്ശേരി ലീലയുടെ ആടുകളെയാണ്‌ ബുധൻ പുലർച്ചെ പുലി കൊന്നത്‌. ഒന്നിനെ കൂട്ടിൽ കടിച്ചുകൊന്ന്‌ ഭക്ഷിച്ചനിലയിലും മറ്റൊന്നിനെ കൂടിന്‌ സമീപത്ത്‌  കൊന്നനിലയിലുമാണ്‌ കാണപ്പെട്ടത്‌. 
വിവരമറിഞ്ഞ്‌ വനപാലകർ സ്ഥലത്തെത്തി പരിശോധന നടത്തി. നിരീക്ഷണത്തിന്‌ ക്യാമറകൾ സ്ഥാപിക്കും. ഇതിനുമുമ്പും പ്രദേശത്ത്‌ പുലിയുടെ സാന്നിധ്യമുണ്ടായിരുന്നു. തിങ്കൾ രാത്രി അമ്പുകുത്തി സ്‌കൂൾ പരിസരത്തെ ഷാജിയുടെ ആടിനെ കടുവ കടിച്ച്‌ പരിക്കേൽപ്പിച്ചിരുന്നു. ഇവിടെയും  നിരീക്ഷണത്തിന്‌ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്‌. വന്യമൃഗങ്ങൾ തുടർച്ചയായി വളർത്തുമൃഗങ്ങളെ ആക്രമിക്കുന്നതിൽ നാട്ടുകാരിൽ പ്രതിഷേധം ശക്തമാണ്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top