27 April Saturday
നവകേരളം കർമപദ്ധതി

‘നെറ്റ് സീറോ കാർബൺ കേരളം
ജനങ്ങളിലൂടെ’ ക്യാമ്പയിൻ ജില്ലയിലും

വെബ് ഡെസ്‌ക്‌Updated: Thursday Jan 26, 2023
 
കൽപ്പറ്റ
നവകേരളം കർമപദ്ധതിയിൽ ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന ‘നെറ്റ് സീറോ കാർബൺ കേരളം ജനങ്ങളിലൂടെ' ക്യാമ്പയിൻ ജില്ലയിലെ മുഴുവൻ പഞ്ചായത്തുകളിലും നടപ്പാക്കും കലക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ സംഷാദ് മരക്കാറിന്റെ അധ്യക്ഷതയിൽ ചേർന്ന നവകേരളം കർമപദ്ധതി ജില്ലാ മിഷന്റെ അവലോകന യോഗത്തിലാണ് തീരുമാനം. കബനിക്കായി വയനാട് ക്യാമ്പയിൻ  അടുത്ത വർഷത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് യോഗം നിർദേശിച്ചു.
 കബനിക്കായി വയനാട് മാപ്പിങ്‌ പൂർത്തിയാക്കിയ പഞ്ചായത്തുകളിൽ പഞ്ചായത്തുതല അവലോകനം നടത്തും. വൈത്തിരി  പഞ്ചായത്തിലാണ് ആദ്യ അവലോകന യോഗം നടത്തുന്നത്.
കോട്ടത്തറ, ബേഗൂർ, ചെതലയം എഫ്എച്ച്സികൾ നേരിടുന്ന സ്റ്റാഫുകളുടെ കുറവ് പരിഹരിക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേർന്ന് നടപടി സ്വീകരിക്കും.  ലൈഫ് മിഷനിലൂടെ ജില്ലയിൽ നിർമിക്കുന്ന വീടുകളിൽ സെപ്റ്റിക് ടാങ്കുകൾ ഉറപ്പുവരുത്താനും യോഗം തീരുമാനിച്ചു. നഗരസഭകളിൽ നഗരാരോഗ്യം പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് നഗരസഭാ അധ്യക്ഷന്മാരുടെ യോഗം ചേരും.
നവകേരളം കർമപദ്ധതിയുടെ ‘സുരക്ഷിതമാക്കാം പശ്ചിമഘട്ടം' ബ്രോഷർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ഡെപ്യൂട്ടി കലക്ടർ കെ ഗോപിനാഥിന് നൽകി പ്രകാശിപ്പിച്ചു.  നവകേരള കർമപദ്ധതിയിലുൾപ്പെടുന്ന ഹരിത കേരളം, വിദ്യാകിരണം, ലൈഫ്, ആർദ്രം മിഷനുകളുടെ പ്രവർത്തന പുരോഗതി യോഗം വിലയിരുത്തി. നവകരേളം കർമപദ്ധതി ജില്ലാ കോ ഓർഡിനേറ്റർ ഇ സുരേഷ് ബാബു, ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ   പങ്കെടുത്തു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top