25 April Thursday

ദേശീയ സമ്മതിദായക ദിനാഘോഷം

വെബ് ഡെസ്‌ക്‌Updated: Wednesday Jan 26, 2022
കൽപ്പറ്റ 
  ദേശീയ സമ്മതിദായക ദിനാഘോഷം സംഘടിപ്പിച്ചു.  ജില്ലാ ഇലക്‌ഷൻ ഓഫീസർ കൂടിയായ കലക്ടർ എ ഗീത ദിനാഘോഷം ഉദ്ഘാടനംചെയ്തു.  സമ്മതിദായകർക്കുള്ള  പ്രതിജ്ഞയും  കലക്ടർ  ചൊല്ലിക്കൊടുത്തു.   പോസ്റ്റർ രചനാ മത്സരത്തിൽ  വിദ്യാർഥികൾ തയ്യാറാക്കിയ പോസ്റ്ററുകൾ കലക്ടറേറ്റിൽ പ്രദർശിപ്പിച്ചു.  സമ്മതിദായക ദിനത്തിൽ ഞാനും പങ്കാളിയാവുന്നു എന്ന സന്ദേശത്തിൽ  കലക്ടറും  ജില്ലയിലെ സമ്മതിദായക ദിനാഘോഷ പ്രവർത്തനങ്ങളുടെ ഐക്കണായ സിനിമാ താരം അബു സലീമും കൈയൊപ്പ് ചാർത്തി. തുടർന്ന് ഒപ്പ് ശേഖരണവും നടന്നു. 
വിദ്യാർഥികൾക്ക് പോസ്റ്റർ രചനാ മത്സരത്തിന് പുറമെ ഉപന്യാസ രചന, ഷോർട്ട് ഫിലിം മത്സരങ്ങളും   നടത്തിയിരുന്നു. വിജയികൾക്ക് സമ്മാനവും ചടങ്ങിൽ വിതരണംചെയ്തു.
പോസ്റ്റർ ഡിസൈൻ മത്സരത്തിൽ ഡബ്ലുഒഎച്ച്എസ്എസ് മുട്ടിൽ പത്താം ക്ലാസ് വിദ്യാർഥിനി കെ റിഷന ഒന്നാം സ്ഥാനം നേടി.  ജിഎച്ച്എസ്എസ് മൂലങ്കാവ് സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനി പൂജ ജയരാജൻ രണ്ടാം സ്ഥാനവും  ജിഎച്ച്എസ്എസ് തരിയോട് പത്താം ക്ലാസ് വിദ്യാർഥിനി അശ്വതി ബിനീഷ് മൂന്നാം സ്ഥാനവും നേടി. 
   ഷോർട്ട് ഫിലിം മത്സരത്തിൽ പഴശ്ശിരാജാ കോളേജിലെ പി അരുൺ ഒന്നാം സമ്മാനവും ഡബ്ല്യൂഎംഒ കോളേജിലെ ഷെറിൻ ഷനോജ് രണ്ടാം സ്ഥാനവും നേടി.  ഉപന്യാസ മത്സരത്തിൽ ജിഎസ്വിഎച്ച്എസ്എസ് സുൽത്താൻ ബത്തേരി ഒമ്പതാം ക്ലാസ് വിദ്യാർഥിനി ദർശന ശേഖർ ഒന്നാം സ്ഥാനവും ജിഎച്ച്എസ്എസ് നീർവാരം പത്താം തരം വിദ്യാർഥി ഹെലൻ ജോർജ് രണ്ടാം സ്ഥാനവും ഫാ. ജികെഎംഎച്ച്എസ് കണിയാരം ഒമ്പതാം ക്ലാസ് വിദ്യാർഥിനി ശ്രുതിക മരിയ വിജോഷ്  മൂന്നാം സ്ഥാനവും കരസ്ഥമാക്കി.  
  കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ എഡിഎം എൻ ഐ ഷാജു,  ഇലക്‌ഷൻ ഡെപ്യൂട്ടി കലക്ടർ പി പി ശാലിനി, ഡെപ്യൂട്ടി കലക്ടർ ജാഫർ അലി എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top