26 April Friday
ലഹരിവിമുക്ത കേരളം

അധ്യാപക പരിശീലനം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Sunday Sep 25, 2022
 
കൽപ്പറ്റ 
പൊതുവിദ്യാഭ്യാസ വകുപ്പും സമഗ്ര ശിക്ഷ കേരളവും സംയുക്തമായി നടപ്പിലാക്കുന്ന ‘ലഹരിവിമുക്ത കേരളം' അധ്യാപക പരിശീലനം ജില്ലയിൽ തുടങ്ങി. ബത്തേരി ഡയറ്റിൽ ആരംഭിച്ച ജില്ലാതല പരിശീലനം ജില്ലാ പഞ്ചായത്തംഗം അമൽ ജോയ് ഉദ്ഘാടനംചെയ്തു. ബത്തേരി നഗരസഭാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടോം ജോസ് അധ്യക്ഷനായി. എൽപി മുതൽ ഹയർ സെക്കൻഡറിവരെയുള്ള ജില്ലയിലെ വിദ്യാലയങ്ങളിൽനിന്ന്‌ തെരഞ്ഞെടുക്കപ്പെട്ട റിസോഴ്സ് അധ്യാപകർക്കാണ് ആദ്യഘട്ട പരിശീലനം. 
രണ്ടാംഘട്ടത്തിൽ ജില്ലയിലെ മുഴുവൻ അധ്യാപകർക്കും പരിശീലനം നൽകും. 26 മുതൽ 30 വരെയാണ് പരിശീലനം. വിദ്യാലയങ്ങളിലെ മുഴുവൻ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും പരിശീലനം നൽകി. ഒക്ടോബർ രണ്ടുമുതൽ നവംബർ ഒന്നുവരെ തീവ്ര ലഹരിവിരുദ്ധ പരിപാടികൾ സംഘടിപ്പിച്ച് വിദ്യാലയ അന്തരീക്ഷം ലഹരി വിമുക്തമാക്കി നല്ല പഠന അന്തരീക്ഷം സൃഷ്ടിക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം.
സമഗ്ര ശിക്ഷ ജില്ലാ കോ ഓർഡിനേറ്റർ വി അനിൽകുമാർ, ഡയറ്റ് പ്രിൻസിപ്പൽ അബ്ബാസ് അലി, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം കോ ഓർഡിനേറ്റർ വിൽസൺ തോമസ്, ഹയർ സെക്കൻഡറി കോ ഓർഡിനേറ്റർ എം കെ ഷിവി, ജില്ലാ പ്രോഗ്രാം ഓഫീസർ എൻ ജെ ജോൺ, ബിപിസി ടി രാജൻ, ഡയറ്റ് ലക്ചറർ വി സതീഷ്‌കുമാർ തുടങ്ങിയവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top