07 July Monday

ബത്തേരിയിൽ കടുവയെ പിടികൂടാൻ കൂടുവയ്‌ക്കും

വെബ് ഡെസ്‌ക്‌Updated: Wednesday May 25, 2022

വൈൽഡ്‌ലൈഫ്‌ വാർഡനുമായി നഗരസഭാ ചെയർമാൻ ടി കെ രമേശിന്റെ നേതൃത്വത്തിൽ ചർച്ചനടത്തുന്നു

ബത്തേരി
ബത്തേരി നഗരസഭയിലെ ബീനാച്ചി മേഖലയിൽ നാട്ടിലിറങ്ങുന്ന കടുവകളെ കൂടുവച്ച്‌ പിടികൂടാനുള്ള നടപടിയുണ്ടാവുമെന്ന്‌ വൈൽഡ്‌ ലൈഫ്‌ വാർഡൻ എസ്‌ നരേന്ദ്രബാബു അറിയിച്ചു. കടുവശല്യം പരിഹരിക്കുന്നതിന്‌ നടപടി ആവശ്യപ്പെട്ട്‌ ചൊവ്വാഴ്‌ച നഗരസഭാ ചെയർമാന്റെ നേതൃത്വത്തിൽ സർവകക്ഷി സംഘം വൈൽഡ്‌ ലൈഫ്‌ വാർഡനെക്കണ്ട്‌ നടത്തിയ ചർച്ചയിലാണ്‌ നാട്ടിലിറങ്ങി ഭീതിപരത്തുന്ന കടുവകളെ കൂടുവച്ച്‌ പിടികൂടാനുള്ള ശ്രമം നടത്തുമെന്ന ഉറപ്പുണ്ടായത്‌. മൂന്ന്‌ ദിവസത്തിനകം ഇതിനുള്ള നടപടി പൂർത്തിയാവും. സ്ഥിരമായി നാട്ടിലിറങ്ങുന്ന കടുവയെ സംബന്ധിച്ച്‌ വനംവകുപ്പ്‌ ഉദ്യോഗസ്ഥർക്ക്‌ വ്യക്തമായ ബോധ്യമുണ്ട്‌. സഞ്ചാരപഥം മനസ്സിലാക്കിവേണം കൂടുവയ്‌ക്കേണ്ടത്‌. കടുവാ ഭീതിയുള്ള പ്രദേശങ്ങളിൽ കൂടുതൽ ജീവനക്കാരെ നിയോഗിക്കും. ഡെപ്യൂട്ടി ചെയർപേഴ്‌സൺ എൽസി പൗലോസ്‌, സ്‌റ്റാൻഡിങ്‌ കമ്മിറ്റി ചെയർമാൻമാരായ കെ റഷീദ്‌, ടോം ജോസ്‌, ഷാമില ജുനൈസ്‌, പി എസ്‌ ലിഷ വിവിധ സംഘടനാ നേതാക്കളായ കെ ജെ ദേവസ്യ, സതീഷ്‌ പൂതിക്കാട്‌, പി പി അയൂബ്‌, കെ സി യോഹന്നാൻ, പി ജി സോമനാഥൻ, കെ സി രാജേഷ്‌ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top