29 March Friday

സഖി വൺ സ്റ്റോപ്പ് സെന്ററിൽ ഒഴിവുകൾ

വെബ് ഡെസ്‌ക്‌Updated: Wednesday May 25, 2022
കൽപ്പറ്റ
വനിതാ ശിശുവികസന വകുപ്പിന്റെ കീഴിൽ കൽപ്പറ്റയിൽ  പ്രവർത്തിക്കുന്ന സഖി വൺ സ്റ്റോപ്പ് സെന്ററിൽ വിവിധ തസ്തികകളിൽ താൽക്കാലിക ജീവനക്കാരെ നിയമിക്കുന്നു. ജില്ലയിൽ സ്ഥിരതാമസക്കാരായിട്ടുള്ള 45 വയസ്സിന് താഴെ പ്രായമുള്ള സ്ത്രീ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. തസ്തിക, ഒഴിവുകളുടെ എണ്ണം, യോഗ്യത എന്നിവ യഥാക്രമം.
സെന്റർ അഡ്മിനിസ്‌ട്രേറ്റർ: ഒന്ന്‌. നിയമത്തിൽ ബിരുദം/ സോഷ്യൽ വർക്കിലുള്ള മാസ്റ്റർ ബിരുദം. സ്ത്രീകൾക്കെതിരായ അതിക്രമം തടയുന്നത് സംബന്ധിച്ച് മേഖലകളിൽ സർക്കാർ/ എൻജിഒ നടത്തുന്ന പ്രോജക്ടുകളിൽ  അഡ്മിനിസ്‌ട്രേറ്റീവ്‌ രംഗത്ത് അഞ്ച് വർഷത്തിൽ കുറയാത്ത പ്രവർത്തനപരിചയം. കൗൺസലിങ്‌ രംഗത്ത് ഒരുവർഷത്തെ പ്രവർത്തനപരിചയം ( അഭികാമ്യം).
കേസ് വർക്കർ: മൂന്ന്‌.  യോഗ്യത നിയമബിരുദം/ സോഷ്യൽ വർക്കിലുള്ള മാസ്റ്റർ ബിരുദം.  സ്ത്രീകൾക്കെതിരായ അതിക്രമം തടയുന്നത് സംബന്ധിച്ച് മേഖലകളിൽ സർക്കാർ/എൻജിഒ നടത്തുന്ന പ്രോജക്ടുകളിൽ അഡ്മിനിസ്‌ട്രേറ്റീവ് രംഗത്ത് മൂന്ന്  വർഷത്തിൽ കുറയാത്ത പ്രവർത്തന പരിചയം.
കൗൺസലർ: ഒന്ന്‌. യോഗ്യത, സോഷ്യൽവർക്ക്/ക്ലിനിക്കൽ സൈക്കോളജിയിലുള്ള മാസ്റ്റർ ബിരുദം. സംസ്ഥാന/ ജില്ലാതലത്തിലുള്ള മെന്റൽ ഹെൽത്ത് സ്ഥാപനം/ ക്ലിനിക്കുകളിൽ കൗൺസലർ തസ്തികയിൽ മൂന്ന് വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം.
ഐടി സ്റ്റാഫ്: ഒന്ന്‌. യോഗ്യത, ബിരുദവും കംപ്യൂട്ടർ/ ഐടി വിഷയങ്ങളിൽ ഡിപ്ലോമ. സംസ്ഥാന/ ജില്ലാ/എൻജിഒ ഐടി അടിസ്ഥാനമാക്കിയുള്ള ഓർഗനൈസേഷൻ തലത്തിലുള്ള ഡാറ്റാ മാനേജ്‌മെന്റ്, പ്രോസസ് ഡോക്യുമെന്റേഷൻ, വെബ് ബേസ്ഡ് റിപ്പോർട്ടിങ്, വീഡിയോ കോൺഫറൻസിങ്‌ എന്നിവയിൽ മൂന്ന് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം.
മൾട്ടി പർപ്പസ് ഹെൽപ്പർ: മൂന്ന്‌. യോഗ്യത. എഴുത്തും വായനയും അറിയുന്നവരായിരിക്കണം. മൂന്ന് വർഷം പ്യൂൺ, ഹെൽപ്പർ തസ്തികയിൽ ജോലിചെയ്ത് പരിചയം.
വുമൺ സെക്യൂരിറ്റി (നൈറ്റ്). രണ്ട്‌. എഴുത്തും വായനയും അറിയുന്നവരായിരിക്കണം.
യോഗ്യതയുള്ളവർ  ബയോഡാറ്റ,  യോഗ്യതാ സർട്ടിഫിക്കറ്റ്, ബന്ധപ്പെട്ട മേഖലയിലെ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം കൽപ്പറ്റ സഖി വൺ സ്റ്റോപ്പ് സെന്ററിൽ ജൂൺ 15 ന് വൈകിട്ട് അഞ്ചിന് മുമ്പ് അപേക്ഷ സമർപ്പിക്കണം. ഫോൺ: 04936 202120, 04936 206616.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top