20 April Saturday

524 പേര്‍ക്കുകൂടി കോവിഡ്

വെബ് ഡെസ്‌ക്‌Updated: Tuesday Jan 25, 2022
കൽപ്പറ്റ
 ജില്ലയിൽ തിങ്കളാഴ്‌ച 524 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 317 പേർ രോഗമുക്തി നേടി. 
ഇതോടെ ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,43,492 ആയി. 1,37,146 പേർ രോഗമുക്തരായി. നിലവിൽ 5063 പേരാണ് ചികിത്സയിലുള്ളത്. ഇവരിൽ 4833 പേർ വീടുകളിലാണ് ഐസൊലേഷനിൽ കഴിയുന്നത്. 
759 കോവിഡ് മരണം ജില്ലയിൽ ഇതുവരെ സ്ഥിരീകരിച്ചു. 
പുതുതായി നിരീക്ഷണത്തിലായ 1077 പേർ ഉൾപ്പെടെ ആകെ 17,012 പേർ നിലവിൽ നിരീക്ഷണത്തിലുണ്ട്. ജില്ലയിൽനിന്ന് 566 സാമ്പിളുകൾ ഇന്ന് പരിശോധനയ്ക്ക് അയച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top