25 April Thursday

12 ലിറ്റർ കർണാടക 
വിദേശമദ്യം പിടികൂടി

വെബ് ഡെസ്‌ക്‌Updated: Thursday Nov 24, 2022
കൽപ്പറ്റ
സ്കൂട്ടറിൽ കടത്തിയ 12 ലിറ്റർ കർണാടക വിദേശമദ്യവുമായി യുവാവിനെ എക്സൈസ് പിടികൂടി. കോട്ടപ്പടി നെല്ലിമുണ്ട ഭാഗത്ത് താമസിക്കുന്ന കുന്നത്ത് മനക്കൽ വീട്ടിൽ സി എം രവി(39)യാണ്‌ അറസ്‌റ്റിലായത്‌. മേപ്പാടി -ചൂരൽമല റോഡിൽ ഒന്നാം മൈൽ ഭാഗത്ത് വാഹന പരിശോധനക്കിടെയാണ്‌ ഇയാൾ പിടിയിലായത്‌. മദ്യം കടത്താനുപയോഗിച്ച  സ്കൂട്ടറും കസ്‌റ്റഡിയിലെടുത്തു. 
കൽപ്പറ്റ എക്സൈസ് റെയ്‌ഞ്ച് ഇൻസ്പെക്ടർ പി ബാബുരാജിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. ഇയാൾക്ക് കർണാടക വിദേശമദ്യം നൽകിയ മേപ്പാടി പൂത്തകൊല്ലി സ്വദേശി പാലപ്പെട്ടി വീട്ടിൽ ഷാജഹാനെയും കേസിൽ പ്രതിചേർത്തു. ഇയാൾ ഒളിവിലാണ്‌. പത്തുവർഷംവരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. പരിശോധനയിൽ എക്‌സൈസ്‌ പ്രിവന്റീവ് ഓഫീസർ കൃഷ്ണൻകുട്ടി, സിവിൽ എക്‌സൈസ് ഓഫീസർമാരായ ഒ സജീവ്, പി സി സജിത്ത്, പി ഡി അരുൺ, എക്സൈസ് ഡ്രൈവർ സന്തോഷ് കുമാർ എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top