17 September Wednesday
ടിപിആർ 11.07

കോവിഡ് @ 270

വെബ് ഡെസ്‌ക്‌Updated: Sunday Oct 24, 2021
 
കൽപ്പറ്റ
 ജില്ലയിൽ  ശനിയാഴ്‌ച  270 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 231 പേർ രോഗമുക്തരായി.  ഒരു ആരോഗ്യ പ്രവർത്തക ഉൾപ്പെടെ 268 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 11. 07 ആണ്.
 
ഇതോടെ ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,23,597 ആയി. 1,20,177 പേർ ഇതുവരെ രോഗമുക്തരായി. നിലവിൽ 2672 പേരാണ് ജില്ലയിൽ ചികിത്സയിലുള്ളത്. ഇവരിൽ 2514 പേർ വീടുകളിലാണ്.
 
 രോഗം സ്ഥിരീകരിച്ചവർ 
അമ്പലവയൽ 34, വൈത്തിരി 20, മുട്ടിൽ 19, ബത്തേരി 17, കൽപ്പറ്റ, പൂതാടി 16 വീതം, കണിയാമ്പറ്റ 15, മേപ്പാടി, നെന്മേനി 14 വീതം, പുൽപ്പള്ളി 13, പനമരം 12, വെങ്ങപ്പള്ളി 11, തവിഞ്ഞാൽ 10, മാനന്തവാടി 9, തിരുനെല്ലി 8, മീനങ്ങാടി 7, എടവക, മൂപ്പൈനാട്, പൊഴുതന 5 വീതം, മുള്ളൻകൊല്ലി 4,  കോട്ടത്തറ, നൂൽപ്പുഴ, തരിയോട് 3 വീതം, പടിഞ്ഞാറത്തറ, വെള്ളമുണ്ട 2 വീതം, തൊണ്ടർനാട്‌ ഒരാൾക്കുമാണ് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. ഇതിനുപുറമെ ബംഗളൂരുവിൽനിന്ന് വന്ന നെന്മേനി സ്വദേശിക്കും  തമിഴ്നാട്‌ സ്വദേശിക്കും രോഗം സ്ഥിരീകരിച്ചു
 751 പേർ പുതുതായി 
നിരീക്ഷണത്തിൽ 
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയിൽ ശനിയാഴ്‌ച പുതുതായി നിരീക്ഷണത്തിലായത് 751 പേരാണ്. 1241 പേർ നിരീക്ഷണകാലം പൂർത്തി യാക്കി. നിലവിൽ നിരീക്ഷണത്തിലുള്ളത് 7656 പേർ. ശനിയാഴ്‌ച  പുതുതായി 23 പേർ ആശുപത്രിയിൽ നിരീക്ഷണത്തിലായി. ജില്ലയിൽനിന്ന് 1891 സാമ്പിളുകളാണ് ശനിയാഴ്‌ച പരിശോധനക്കയച്ചത്. ഇതുവരെ 8,22,210 സാമ്പിളുകളാണ് പരിശോധനക്കയച്ചത്. ഇതിൽ 8,21,760 എണ്ണത്തിന്റെ ഫലം ലഭിച്ചു. 6,98,163 പേർ നെഗറ്റീവും 1,23,597 പേർ പോസിറ്റീവുമാണ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top