19 March Tuesday

5 വാർഡുകളിൽ അടച്ചൂപൂട്ടൽ

വെബ് ഡെസ്‌ക്‌Updated: Sunday Oct 24, 2021
കൽപ്പറ്റ
ജനസംഖ്യാനുപാത പ്രതിവാര വ്യാപനനിരക്ക്‌   10ൽ കൂടുതലുള്ള 5 പഞ്ചായത്ത്,  നഗരസഭ വാർഡുകളിൽ തിങ്കളാഴ്ച്ച മുതൽ ഒരാഴ്‌ചത്തേക്ക്‌ അടച്ചുപൂട്ടൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.  കൽപ്പറ്റ നഗരസഭ: അഡ്‌ലെയ്ഡ്, മാനന്തവാടി നഗരസഭ: പുതിയിടം, കോട്ടത്തറ പഞ്ചായത്ത്: വൈപ്പടി, മുട്ടിൽ: പനങ്കണ്ടി, തരിയോട്: കല്ലങ്കരി എന്നിവിടങ്ങളിലാണ്‌ അടച്ചുപൂട്ടൽ. മാനന്തവാടി നഗരസഭ വള്ളിയൂർക്കാവ് ഡിവിഷനിലെ നടവയൽ കോളനി ഉൾപ്പെടുന്ന പ്രദേശവും, തരിയോട് ചീങ്ങന്നൂരിലെ കളരിക്കോട്കുന്ന് കോളനി ഉൾപ്പെടുന്ന പ്രദേശവും ഒരാഴ്ചത്തേയ്ക്ക് മൈക്രോ കണ്ടൈൻമെന്റ് സോണുകളായും പ്രഖ്യാപിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top