27 April Saturday

ക്ഷേത്രത്തിന്റെ പേരിൽ 
 തട്ടിപ്പ് നടത്തുന്നെന്ന്‌

വെബ് ഡെസ്‌ക്‌Updated: Sunday Oct 24, 2021
കല്‍പ്പറ്റ
മണിക്കുന്നുമല ത്രിമൂര്‍ത്തി ക്ഷേത്രത്തിന്റെ പേരില്‍ വീടുകള്‍ കയറി പണം പിരിച്ച് സാമ്പത്തിക തട്ടിപ്പ് നടത്തുന്നതായി പരാതി. ക്ഷേത്ര ഭരണ സംവിധാനത്തെയും ആചാരങ്ങളെയും ലംഘിച്ച് ചിലർ  ബ്രഹ്മജ്യോതി ട്രസ്റ്റ് എന്ന പേരിലാണ് പണപ്പിരിവ് നടത്തി ആളുകളെ കബളിപ്പിക്കുന്നതെന്ന് മണിക്കുന്നുമല ആചാര സംരക്ഷണ സമിതി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ക്ഷേത്ര പ്രതിഷ്ഠകള്‍ക്ക് ദോഷം സംഭവിച്ചെന്നും പരിഹാരം ചെയ്തില്ലെങ്കില്‍ പ്രദേശത്തെ ജനങ്ങള്‍ക്ക് കടുത്ത ദുരന്തം സംഭവിക്കുമെന്നും വ്യാജ പ്രചാരണം നടത്തിയാണ്‌ പണം പിരിക്കുന്നത്.  ജില്ലാ പൊലീസ് മേധാവി, കലക്ടർ, ഡിഎഫ്ഒ തുടങ്ങിയവർക്ക് പരാതിനൽകി. വാര്‍ത്താസമ്മേളനത്തില്‍ പി ചാത്തുക്കുട്ടി, സി ബാലചന്ദ്രന്‍, വി കേശവന്‍, സുബ്രഹ്മണ്യസ്വാമി എന്നിവര്‍ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top