18 December Thursday

ഗൂഡല്ലൂരിൽ കരടിശല്യം

വെബ് ഡെസ്‌ക്‌Updated: Sunday Sep 24, 2023
ഗൂഡല്ലൂർ
ഗൂഡല്ലൂർ ടൗണിലും പരിസരങ്ങളിലും കരടിശല്യം രൂക്ഷമായി.  
 ടൗണിനോട്‌ ചേർന്നുള്ള പാടംതറ, ദേവർഷോല പ്രദേശങ്ങളിലാണ്‌ ജനജീവിതത്തിന്‌ ശല്യമായി കരടി എത്തുന്നത്‌.  ഗൂഡല്ലൂർ പൊലീസ് സ്റ്റേഷൻ കോമ്പൗണ്ടിലും സർക്കാർ ഓഫീസുകളുടെ പരിസരത്തും കഴിഞ്ഞ മാസംമുതലാണ്‌ കരടിശല്യം തുടങ്ങിയത്‌. രാത്രിയിൽ നഗരത്തിൽ കറങ്ങിനടക്കുന്ന കരടി ജനങ്ങളിൽ പ്രയാസമാവുകയാണ്‌. വെള്ളി രാത്രി അഗ്രഹാരം ഭാഗത്ത്  കരടി കറങ്ങിനടക്കുന്നത്  കണ്ട നാട്ടുകാരാണ് വനംവകുപ്പിനെ വിവരമറിയിച്ചത്. തുടർന്ന് സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ പടക്കം പൊട്ടിച്ച് കരടിയെ പ്രദേശത്തുനിന്ന് ഓടിച്ചു.  
       ദേവർഷോല പാടംതറ ഭാഗങ്ങളിലും രാത്രിയും പകലും കരടിയെ കണ്ടതായി നാട്ടുകാർ പറഞ്ഞു. വീടുകളിൽനിന്നും കടകളിൽനിന്നും ഭക്ഷണം കഴിച്ച് രാത്രികാലങ്ങളിൽ കരടി ജനങ്ങളുടെ ജീവന് ഭീഷണിയാണ്. അവയെ കൂടുവച്ച്‌ പിടിച്ച്‌  വനത്തിലേക്ക്‌ തുറന്നുവിടണമെന്നാണ്‌ നാട്ടുകാരുടെ ആവശ്യം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top