ഗൂഡല്ലൂർ
പാഴായിപ്പോകുന്ന പച്ചക്കറി മാലിന്യം മികച്ച ജൈവവളമാക്കി ഓവേലി പഞ്ചായത്തിന്റെ മാതൃക. പഞ്ചായത്തിലെ 18 വാർഡുകളിലെയും വീടുകളിൽ നിന്നും കടകളിൽനിന്നും ശേഖരിക്കുന്ന പച്ചക്കറി മാലിന്യം പ്രകൃതിദത്ത വളമാക്കി മാറ്റിവിൽക്കുകയാണ്. കിലോയ്ക്ക് അഞ്ചുരൂപ നിരക്കിലാണ് ഈ മേന്മയുള്ള വളം കർഷകർക്ക് നൽകുന്നത്. വീടുകളിൽനിന്ന് ശേഖരിക്കുന്ന മാലിന്യം സംസ്കരണകേന്ദ്രത്തിൽ വിവിധ സംസ്കരണ പദ്ധതികൾക്ക് വിധേയമായാണ് കമ്പോസ്റ്റ് ഉണ്ടാക്കുന്നത്.
ഗുണമേന്മയുള്ള പ്രകൃതിദത്ത കമ്പോസ്റ്റ് ഉൽപ്പാദിപ്പിക്കുന്നതിന് വീടുകളിൽനിന്ന് വാങ്ങുന്ന മാലിന്യത്തിൽനിന്ന് പച്ചക്കറി മാലിന്യം മാത്രമാണ് പഞ്ചായത്ത് സംഭരിച്ച് ഉപയോഗിക്കുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..