വെങ്ങപ്പള്ളി
ഹരിതകർമസേനക്ക് യൂസർഫീ നൽകാത്തതിനാൽ നോട്ടീസ് നൽകിയതുമായി ബന്ധപ്പെട്ട് വന്ന വാർത്ത തെറ്റിദ്ധാരണമൂലമാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഇ കെ രേണുക അറിയിച്ചു. മാലിന്യ ശേഖരത്തിന്റെ ഭാഗമായി എല്ലാ വീടുകളിൽനിന്നും അജൈവ മാലിന്യങ്ങള്‍ മാസംതോറും ശേഖരിക്കുകയും യൂസർ ഫീ ഇനത്തിൽ 50 രൂപ വാങ്ങണമെന്നതും സർക്കാർ ഉത്തരവാണ്. ഇങ്ങനെ തുടർച്ചയായി യൂസർ ഫീസ് തരാത്ത കുടുംബങ്ങള്‍ക്ക് നോട്ടീസ് നൽകുക എന്നത് സെക്രട്ടറിയുടെ ഉത്തരവാദിത്വമാണ്. ഇങ്ങനെ നൽകിയ നോട്ടീസിൽ എന്തെങ്കിലും വിഷയമുണ്ടെങ്കിൽ പഞ്ചായത്ത് ഭരണസമിതിക്ക് മുമ്പാകെ പരാതി ബോധിപ്പിക്കുവാനുള്ള അവകാശം ഗുണഭോക്താവിനുണ്ട്. അതിദരിദ്രർ വിഭാഗത്തിൽപ്പെട്ട ഗുണഭോക്താക്കളുടെ യൂസർഫീസ് വാങ്ങേണ്ടതില്ലെന്ന് തീരുമാനിച്ചതായും ഇ കെ രേണുക അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..