05 December Tuesday

സർഗോത്സവം സമാപിച്ചു:
മഴവില്ല് ഗ്രൂപ്പ് ചാമ്പ്യന്മാർ

വെബ് ഡെസ്‌ക്‌Updated: Sunday Sep 24, 2023
കൽപ്പറ്റ
താലൂക്കിലെ സഹകരണ സംഘങ്ങളിലെ അംഗങ്ങളുടെയും ഭരണസമിതി അംഗങ്ങളുടെയും സഹകരണ സർഗോത്സവം സമാപിച്ചു. 
സർഗോത്സവത്തിൽ മൂന്നുഗ്രൂപ്പുകളായി നടത്തിയ മത്സരത്തിൽ മഴവില്ല് ഗ്രൂപ്പ് ചാമ്പ്യന്മാരായി. ടി സിദ്ദീഖ് എംഎൽഎ ഉദ്ഘാടനംചെയ്തു. വൈത്തിരി സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ കെ സുഗതൻ അധ്യക്ഷനായി.  സർക്കിൾ യൂണിയൻ അംഗമായ പി എം നാസർ, തൃക്കേപ്പറ്റ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ബി സുരേഷ് ബാബു, വെങ്ങപ്പള്ളി സർവീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ്‌  ജാസർ പള്ളിയാൽ, പൊഴുതന ക്ഷീര സംഘം പ്രസിഡന്റ്‌  സി എം ശിവരാമൻ, കോ -ഓപ്പറേറ്റീവ്  എംപ്ലോയീസ് യൂണിയൻ ജില്ലാ സെക്രട്ടറി പി ജി സതീഷ്, കോ ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് താലൂക്ക് പ്രസിഡന്റ് പി ജിജു, കോ– -ഓപ്പറേറ്റീവ് എംപ്ലോയീസ് ഓർഗനൈസേഷൻ സംസ്ഥാന സെക്രട്ടറി നിസാർ മുട്ടിൽ, സജോൺ, സച്ചിദാനന്ദൻ, സർക്കിൾ സഹകരണ യൂണിയൻ അംഗങ്ങളായ സുമേഷ്, വിശാലാക്ഷി, സുധീർ, ചിത്രകുമാർ എന്നിവർ സംസാരിച്ചു.
  സർക്കിൾ സഹകരണ യൂണിയൻ അംഗം കെ ബി ബിബിൻദാസ് സ്വാഗതവും അസിസ്റ്റന്റ് രജിസ്ട്രാർ ശ്രീമതി ഷിജി വർഗീസ് നന്ദിയും പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top