20 April Saturday

ആവേശമായി ജില്ലയിൽ 
ദേശാഭിമാനി ക്യാമ്പയിൻ

വെബ് ഡെസ്‌ക്‌Updated: Friday Sep 24, 2021

 കൽപ്പറ്റ

നവകേരളത്തിന്റെ നേരും വാക്കുമായ  ദേശാഭിമാനി  പത്രപ്രചാരണത്തിന്‌ ജില്ലയിലും ആവേശത്തുടക്കം. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗങ്ങൾ മുതൽ ബ്രാഞ്ച്‌ അംഗങ്ങൾവരെ പ്രചാരണത്തിൽ പങ്കാളികളായി. വിവിധ ലോക്കൽ കമ്മിറ്റികൾക്ക്‌ കീഴിലായി  ബ്രാഞ്ചുകളിൽ വാർഷിക വരിക്കാരെയും മാസവരിക്കാരെയും ചേർക്കുന്നതിന്‌ പ്രവർത്തകർ സ്‌ക്വാഡ്‌ പ്രവർത്തനം ആരംഭിച്ചു. ഇവർക്കൊപ്പം വർഗ ബഹുജനസംഘടനകളും ക്യാമ്പയിൻ ഏറ്റെടുത്തു.  വ്യാപാരികളും പൊതുപ്രവർത്തകരും കർഷകരും സാംസ്‌കാരിക പ്രവർത്തകരുമെല്ലാം വരിസംഖ്യ ഏറ്റുവാങ്ങി പത്രപ്രചാരണവുമായി സഹകരിച്ചു. 
   ആദ്യദിനംതന്നെ നൂറുകണക്കിനുപേർ പുതുതായി വരിക്കാരായി. വ്യാഴാഴ്‌ച അഴീക്കോടൻ രക്തസാക്ഷിദിനത്തിൽ ആരംഭിച്ച പ്രചാരണം സി എച്ച്‌ കണാരൻ അനുസ്‌മരണദിനമായ ഒക്ടോബർ 20 വരെ തുടരും.   സിപിഐ എം ജില്ലാ സെക്രട്ടറി പി ഗഗാറിൻ കുപ്പാടിത്തറയിൽ പുതിയേറ്റിക്കണ്ടി ഇബ്രാഹിമിന്റെ പക്കൽനിന്ന്‌ വരിസംഖ്യ ഏറ്റുവാങ്ങി ക്യാമ്പയിൽ ഉദ്‌ഘാടനം ചെയ്‌തു. വൈത്തിരി ഏരിയാ സെക്രട്ടറി സി എച്ച്‌ മമ്മി, എം സെയ്‌ദ്‌ എന്നിവർ പങ്കെടുത്തു. 
കൽപ്പറ്റയിൽ സംസ്ഥാന കമ്മിറ്റി അംഗം സി കെ ശശീന്ദ്രൻ, എം മധു,  സി കെ  ശിവരാമൻ, പി കെ അബു എന്നിവർ നേതൃത്വംനൽകി.  പനമരം അഞ്ചുകുന്ന്‌ ലോക്കലിൽ ഒ ആർ കേളും എംഎൽഎ, പി കെ ബാലസുബ്രഹ്മണ്യൻ, എ കെ രാഘവൻ എന്നിവർ നേതൃത്വംനൽകി. 
   തരിയോട് ലോക്കലിൽ സിപിഐ എം മുൻ  ലോക്കൽ കമ്മിറ്റി അംഗം പരേതനായ എം എസ്‌ ജോർജിന്റെ ഭാര്യ മേരി, മകൻ നിഖിൽ ജോർജ് എന്നിവരിൽനിന്ന്‌  ജില്ലാ സെക്രട്ടറി പി ഗഗാറിൻ വാർഷിക വരിസംഖ്യ ഏറ്റുവാങ്ങി. 
ബത്തേരിയിൽ  ജില്ലാ സെക്രട്ടറിയറ്റംഗം വി വി ബേബി, ജില്ലാ കമ്മിറ്റി അംഗങ്ങളായ പി ആർ ജയപ്രകാശ്‌, സുരേഷ്‌ താളുർ, കെ ഷമീർ, പി വാസുദേവൻ, സി കെ സഹദേവൻ, ഏരിയാ സെക്രട്ടറി ബേബി വർഗീസ്‌, ഏരിയാ കമ്മിറ്റി അംഗങ്ങൾ, ലോക്കൽ സെക്രട്ടറിമാർ, ബ്രാഞ്ച്‌ സെക്രട്ടറിമാർ എന്നിവർ നേതൃത്വംനൽകി.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top