29 March Friday

കർഷകപ്രക്ഷോഭം: ഐക്യദാർഢ്യ സദസ്സ് വിജയിപ്പിക്കുക – കെഎസ്ടിഎ

വെബ് ഡെസ്‌ക്‌Updated: Friday Sep 24, 2021
കൽപ്പറ്റ
  കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ കർഷകർ നടത്തുന്ന സമരത്തിന് പിന്തുണയർപ്പിച്ച് അധ്യാപകരുടെയും  ജീവനക്കാരുടെയും നേതൃത്വത്തിൽ 25ന്‌ സംഘടിപ്പിക്കുന്ന  ഐക്യദാർഢ്യ സദസ്സ്  വിജയിപ്പിക്കണമെന്ന് കെഎസ്ടിഎ  ജില്ലാ കൗൺസിൽ യോഗം ആവശ്യപ്പെട്ടു. 
അഴിമതിരഹിത മതനിരപേക്ഷ വികസിത കേരളം യാഥാർഥ്യമാക്കുന്നതിനുള്ള  പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുക,   ജില്ലയിലെ പൊതുവിദ്യാഭ്യാസ സംവിധാനത്തിന്റെ  കാര്യക്ഷമത വർധിപ്പിക്കുന്നതിനും അക്കാദമിക മികവ് കൈവരിക്കുന്നതിനുമായി  ജില്ലാ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസുകൾ പുനഃക്രമീകരിക്കുക തുടങ്ങിയ പ്രമേയങ്ങളും അവതരിപ്പിച്ചു.
കൗൺസിൽ യോഗം സംസ്ഥാന ജന. സെക്രട്ടറി എൻ ടി ശിവരാജൻ ഉദ്ഘാടനംചെയ്തു. യോഗത്തിൽ  ജില്ലാ പ്രസിഡന്റ് ബിനുമോൾ ജോസ് അധ്യക്ഷയായി. സംസ്ഥാന വൈസ് പ്രസിഡന്റ്‌ സി സി വിനോദ് കുമാർ, സംസ്ഥാന എക്സിക്യുട്ടീവ് അംഗങ്ങളായ പി ജെ ബിനേഷ്, വി എ ദേവകി എന്നിവർ സംസാരിച്ചു.  ജില്ലാ ജോ. സെക്രട്ടറി കെ എ മുഹമ്മദലി പ്രമേയം അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി വിൽസൺ തോമസ് സ്വാഗതവും ടി രാജൻ നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top