29 March Friday
ട്രാൻസ്‌ഫോർമറിന്‌ എംഎൽഎ ഫണ്ട്‌

മെഡിക്കൽ കോളേജിൽ 
കാത്ത്‌ ലാബ്‌ പ്രവർത്തനം ഉടൻ

വെബ് ഡെസ്‌ക്‌Updated: Tuesday May 24, 2022
 
മാനന്തവാടി
വയനാട്‌ മെഡിക്കൽ കോളേജിൽ കാത്ത്‌ ലാബ്‌ ആരംഭിക്കുന്നതിനുള്ള വൈദ്യുതി പ്രതിസന്ധിക്ക്‌ പരിഹാരം. കാത്ത്‌ലാബിൽ ട്രാൻസ്‌ഫോർമർ സ്ഥാപിക്കുന്നതിനായി ഒ ആർ കേളു എംഎൽഎ ആസ്തിവികസന
ഫണ്ടിൽനിന്ന്‌ 50 ലക്ഷം രൂപ അനുവദിച്ചു.
കഴിഞ്ഞ എൽഡിഎഫ്‌ സർക്കാരാണ്‌ മെഡിക്കൽ കോളേജിൽ കാത്ത്‌ ലാബ്‌ അനുവദിച്ചത്‌. ‌കെട്ടിടനിർമാണം പൂർത്തിയാകുകയും ഉപകരണങ്ങൾ എത്തിക്കുകയും ചെയ്‌തിരുന്നു. 
ലാബ്‌ പ്രവർത്തനം ഉടൻ ആരംഭിക്കണമെന്ന്‌ ആശുപത്രി സന്ദർശിച്ച ആരോഗ്യമന്ത്രി വീണാ ജോർജ്‌ നിർദേശവും നൽകി. ഉപകരണങ്ങൾ സ്ഥാപിക്കുന്ന ഘട്ടത്തിലാണ് ലാബിന് ആവശ്യമായ  വൈദ്യുതി വിതരണത്തിന്‌ നിലവിലുള്ള  ട്രാൻസ്‌ഫോർമർ പോരെന്ന്‌ മനസ്സിലായത്‌. തുടർന്നാണ്‌ എംഎൽഎ ഫണ്ട്‌ അനുവദിച്ചത്‌. മന്ത്രി കെ എൻ ബാലഗോപാലുമായി ചർച്ചനടത്തി പ്രത്യേക ഭരണാനുമതി നേടിയെടുക്കുകയുംചെയ്തു. പൊതുമരാമത്ത് വകുപ്പ് ഇലക്ട്രിക്കൽ വിഭാഗം ട്രാൻസ്‌ഫോർമാർ സ്ഥാപിക്കുന്ന പ്രവൃത്തി പൂർത്തിയാക്കിയാൽ കാത്ത്‌ലാബ് പ്രവർത്തനം ആരംഭിക്കുമെന്ന് എംഎൽഎ അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top