29 March Friday

മാനന്തവാടിയിൽ ഒരുക്കങ്ങളായി

വെബ് ഡെസ്‌ക്‌Updated: Sunday May 24, 2020
മാനന്തവാടി
മാനന്തവാടി നഗരസഭയിലെ  മുഴുവൻ സ്കൂളുകളും സജ്ജമായി. 2974 വിദ്യാർഥികളാണ് പരീക്ഷയെഴുതുന്നത്. സ്കൂൾ പരിസരവും, പരീക്ഷ ഹാളും പൂർണമായും അണുവിമുക്തമാക്കി.
 സ്ക്കൂൾ പരിസരങ്ങളിലെ കാടുകൾ വെട്ടി വൃത്തിയാക്കി. പരീക്ഷക്കെത്തുന്ന വിദ്യാർഥികൾക്കാവശ്യമുള്ള മാസ്ക്, സാനിറ്റയിസർ എന്നിവയും ഒരുക്കി.  കൈകൾ കഴുകാനുള്ള സജ്ജീകരണം ആവശ്യത്തിന് വെള്ളം എന്നിവയും ലഭ്യമാക്കിയിട്ടുണ്ട്. സ്‌കൂൾ പരിസരങ്ങളിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട പോസ്റ്ററുകളും പതിച്ചു. 
യാത്രാ സംവിധാനം ഒരുക്കുന്നതിനായി എല്ലാവിധ നടപടികളും സ്വീകരിച്ച് വരുന്നതായി നഗരസഭ വികസന കാര്യ സ്റ്റാന്റിഗ് കമ്മിറ്റി ചെയർമാൻ പി ടി ബിജു പറഞ്ഞു.
ആവശ്യമുള്ള വിദ്യാർഥികൾക്ക് നഗരസഭ - സ്കൂൾ അധികൃതർ വാഹന സൗകര്യമൊരുക്കും.
 സാമൂഹിക അകലം പാലിച്ച് വിദ്യാർഥികളെ എത്തിക്കാൻ കൂടുതൽ വാഹനങ്ങൾ ആവശ്യമുള്ളതിനാൽ ഗോത്രസാരഥി പദ്ധതിയിൽ ഓടുന്ന വാഹനങ്ങളിൽ കൂടി ഉപയോഗിക്കും. നഗരസഭ അധികൃതരും സ്ക്കൂൾ അധികൃതരും മാനേജ്മെന്റും സംയുക്തമായി എംഎൽഎയുടെയുടെ ശുപാർശ പ്രകാരം കെ എസ് ആർ ടി സി സർവീസുകൾ വിട്ട് കിട്ടുന്നതിനുള്ള നടപടികളും ആരംഭിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top