11 May Saturday

വള്ളിയൂർക്കാവ് ആറാട്ട് മഹോത്സവം; പുരോഗതി വിലയിരുത്തി

വെബ് ഡെസ്‌ക്‌Updated: Friday Mar 24, 2023
മാനന്തവാടി 
വയനാടിന്റെ മഹോത്സവമായ  വള്ളിയൂർക്കാവ് ഭഗവതി ക്ഷേത്രം ആറാട്ട് മഹോത്സവത്തിന്റെ പ്രവർത്തന പുരോഗതി വിലയിരുത്തി.  സമാപന ദിവസങ്ങളിൽ  വേണ്ട ക്രമീകരണം സ്വീകരിക്കാൻ അവലോകന യോഗം തീരുമാനിച്ചു. ഉത്സവത്തിന് എത്തുന്നവർക്ക് യാത്രാ സൗകര്യം ഒരുക്കുന്നതിന്  കെഎസ്ആർടിസിയുടെ വയനാട് ജില്ലാ ഉന്നത ഉദ്യോഗസ്ഥരുമായി  ഉത്സവാഘോഷ കമ്മിറ്റി ചർച്ചനടത്തി.  യാത്രാ ക്രമീകരണം ഒരുക്കാമെന്ന് അധികൃതർ ഉറപ്പുനൽകി. താഴെ കാവിൽ ക്രമസമാധാനപാലനത്തിനുവേണ്ടി പ്രവർത്തിക്കുന്ന പൊലീസിന്റെ സേവനത്തെ യോഗം അഭിനന്ദിച്ചു.
 സമാപന ദിനമായ 28ന് രാത്രി ഗതാഗത നിയന്ത്രണം നടപ്പാക്കുന്നതിനുള്ള നടപടി ആരംഭിച്ചു. ഹരിതകർമ സേനയുടെ പ്രവർത്തനം ശ്ലാഘനീയമാണെന്ന് യോഗം വിലയിരുത്തി. 
ഉത്സവാഘോഷ കമ്മിറ്റി ചെയർമാൻ കെ സി സുനിൽ കുമാർ അധ്യക്ഷനായി. 
എ എം നിശാന്ത്, സന്തോഷ് ജി നായർ ഉത്സവാഘോഷ കമ്മിറ്റി ഭാരവാഹികൾ തുടങ്ങിയവർ സംസാരിച്ചു. ഉത്സവം താഴെ കാവിൽ നടക്കുന്ന കോലം കൊറ ചടങ്ങുകളോടെ 29ന്  പുലർച്ചെ സമാപിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top