27 April Saturday

എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വം: കലാജാഥ തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Friday Mar 24, 2023
 
കൽപ്പറ്റ
എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വം എന്ന സന്ദേശവുമായി കുടുംബശ്രീ മിഷന്റെ  കലാജാഥ ജില്ലയിൽ പര്യടനം തുടങ്ങി. അജൈവ മാലിന്യ സംസ്‌കരണത്തിന് ചുക്കാൻ പിടിക്കുന്ന ഹരിത കർമസേനയുടെ പ്രവർത്തനങ്ങളും ആവശ്യകതയും സംബന്ധിച്ച് ജനങ്ങളെ ബോധവൽക്കരിക്കുകയാണ്  ലക്ഷ്യം.  കൽപ്പറ്റ സിവിൽ സ്റ്റേഷനിൽ നിന്നാരംഭിച്ച  ജാഥ തദ്ദേശ സ്വയം ഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ഷാജി ജോസഫ് ചെറുകരക്കുന്നേൽ ഉദ്ഘാടനംചെയ്തു. 
അജൈവ മാലിന്യ ശേഖരണത്തിന്റെ പ്രാധാന്യവും യൂസർ ഫീ, അജൈവ മാലിന്യ ശേഖരണ കലണ്ടർ, എംസിഎഫ് പ്രവർത്തനം എന്നിവ കലാജാഥയിൽ അവതരിപ്പിക്കും. മാലിന്യം വലിച്ചെറിയുക, കത്തിക്കുക എന്നിവക്കെതിരെയും അനധികൃത മാലിന്യ സംസ്‌കരണ രീതികൾ സംബന്ധിച്ചും  ബോധവൽക്കരിക്കും.   
കൽപ്പറ്റ പുതിയ ബസ് സ്റ്റാൻഡ്, മേപ്പാടി ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിൽ പര്യടനം നടത്തി.  രംഗശ്രീ വയനാട് അവതരിപ്പിക്കുന്ന കലാജാഥയുടെ സ്‌ക്രിപ്റ്റ് ചിട്ടപ്പെടുത്തിയത് കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജർ ആശാമോളാണ്. ജാഥാ ക്യാപ്റ്റൻ കെ പി ബബിതയുടെ നേതൃത്വത്തിലുള്ള 12 അംഗ സംഘമാണ് ദൃശ്യാവിഷ്‌കാരം അവതരിപ്പിച്ചത്. കുടുംബശ്രീ ട്രാൻസ് ജെൻഡർ ഫോറത്തിലെ പ്രതിനിധിയും കലാജാഥയുടെ ഭാഗമാണ്.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top