കൽപ്പറ്റ
വനിതാ കമീഷൻ ആദാലത്തിൽ നാല് കേസുകൾ തീർപ്പാക്കി.
വനിതാ കമീഷൻ അംഗം അഡ്വ. പി. കുഞ്ഞായിഷയുടെ നേതൃത്വത്തിൽ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന അദാലത്തിൽ 22 പരാതിയാണ് പരിഗണിച്ചത്. 17 കേസുകൾ അടുത്ത അദാലത്തിലേക്ക് മാറ്റി. ഒരു കേസിൽ കൗൺസലിങ്ങിന് നിർദേശം നൽകി.
മൂന്ന് ബഞ്ചുകളാണ് കേസുകൾ പരിഗണിച്ചത്. സർക്കിൾ ഇൻസ്പെക്ടർ ജോസ് കുര്യൻ, അഡ്വ. മിനി മാത്യു, തുടങ്ങിയവർ അദാലത്തിൽ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..