12 July Saturday

കുട്ടിക്കൃഷിക്ക് തുടക്കമായി

വെബ് ഡെസ്‌ക്‌Updated: Monday Jan 24, 2022
പൊഴുതന
അച്ചൂരാനം ഗവ. എൽപി സ്കൂളിൽ പിടിഎയുടെ നേതൃത്വത്തിൽ കുട്ടിക്കൃഷി  രണ്ടാംഘട്ടം തുടങ്ങി. കഴിഞ്ഞ വർഷത്തെ കുട്ടിക്കൃഷി  മികച്ച വിജയമായിരുന്നു. ജില്ലാ കൃഷിവകുപ്പിന്റെ സമ്മാനവും ലഭിച്ചിരുന്നു. ഗ്രോബാഗിൽ മണ്ണുനിറച്ചാണ് പച്ചക്കറിത്തൈകൾ നട്ടത്. വിദ്യാലയം താൽക്കാലികമായി അടച്ചെങ്കിലും തുറക്കുമ്പോൾ കുട്ടികൾക്ക് വിഷരഹിത പച്ചക്കറി ഉപയോഗിച്ച് ഉച്ചഭക്ഷണം കഴിക്കാം. ജില്ലാ പഞ്ചായത്ത് അംഗം എൻ സി പ്രസാദ് ഉദ്ഘാടനംചെയ്തു. വാർഡ് മെമ്പർ ഷാഹിന ഷംസുദ്ധീൻ, പ്രധാനാധ്യാപകൻ കെ ടി വിനോദൻ, പിടിഎ പ്രസിഡന്റ് വി പി മുഹമ്മദ് ഷരീഫ്, എംപിടിഎ പ്രസിഡന്റ് എം കാർത്തിക, എസ്എസ്ജി കൺവീനർ കെ വി മോഹനൻ, ജോയിന്റ് കൺവീനർ എസ് മുരളീധരൻ എന്നിവർ നേതൃത്വം നൽകി. പിടിഎ എക്സിക്യുട്ടീവ് അംഗങ്ങൾ, അധ്യാപകർ, കുട്ടികൾ എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top