24 April Wednesday

വെങ്ങപ്പള്ളി പഞ്ചായത്തിനെതിരെ 
യുഡിഎഫ്‌–ബിജെപി പ്രചാരണം അസംബന്ധം

വെബ് ഡെസ്‌ക്‌Updated: Wednesday Nov 23, 2022
വെങ്ങപ്പള്ളി
ബിജെപിയുമായി ചേർന്ന്‌ വെങ്ങപ്പള്ളി പഞ്ചായത്തിനെതിരെ യുഡിഎഫ്‌ നുണപ്രചാരണം നടത്തുകയാണെന്ന്‌ പ്രസിഡന്റ്‌ ഇ കെ രേണുക പ്രസ്‌താവനയിൽ അറിയിച്ചു. തൊഴിലുറപ്പ്‌ പദ്ധതി എൻജിനിയറെ ജോലിയിൽനിന്ന്‌ നീക്കിയതുമായി ബന്ധപ്പെട്ട്‌ വസ്‌തുതക്ക്‌ നിരക്കാത്ത പ്രചാരണമാണ്‌ നടത്തുന്നത്‌. തൊഴിലുറപ്പ് എൻജിനിയറുടെ പ്രവർത്തനങ്ങളിലെ  അപാകം ജില്ലാ ക്വാളിറ്റി  കൺട്രോളർ ഇൻസ്പെക്ടർ കണ്ടെത്തി അത് ബ്ലോക്ക് പ്രോഗ്രം ഓഫീസർക്ക് റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന്റെ  അടിസ്ഥാനത്തിൽ ബ്ലോക്ക് പ്രോഗ്രാം ഓഫീസർ പഞ്ചായത്ത് സെക്രട്ടറിക്ക് കത്ത് നൽകി. വിഷയത്തിൽ  എൻജിനിയർ സെക്രട്ടറിക്ക്‌ നൽകിയ വിശദീകരണത്തിൽ തെറ്റ് സമ്മതിക്കുകയും അതിനുശേഷം രാജിനൽകുകയും ചെയ്തു. 
വിശദീകരണത്തിന്റെയും രാജിക്കത്തിന്റെയും അടിസ്ഥാനത്തിലാണ്‌ എൻജിനിയറെ സർവീസിൽനിന്ന്‌ നീക്കാൻ ഭരണ സമിതി  തീരുമാനിച്ചത്‌. വസ്തുത ഇതായിരിക്കെ എൻജിനിയർ ഇല്ലാത്തതിനാൽ തൊഴിൽ ലഭിക്കില്ലെന്ന വ്യാജപ്രചാരണം നടത്തുകയാണ്‌.  ബിജെപിയുടെ സഹായത്തോടെ പഞ്ചായത്തിലേക്ക് നടത്തിയ മാർച്ചും ധർണയും വസ്തുതകളെ മറച്ചുവച്ച്‌ ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നതിനാണ്‌. പഞ്ചായത്തിൽ ദീർഘകാലമായി തുടരുന്ന യുഡിഎഫ്, ബിജെപി അവിശുദ്ധ ബന്ധം മറനീക്കി പുറത്തുവന്നിരിക്കയാണ്‌. തൊഴിലുറപ്പ്‌ പദ്ധതിയുടെ നടത്തിപ്പിന്‌ ഒരു തടസ്സവും പഞ്ചായത്തിലില്ല. മറിച്ചുള്ള പ്രചാരണം ജനം തള്ളിക്കളയുമെന്നും പ്രസിഡന്റ്‌ അറിയിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top