24 April Wednesday
ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 13.74

രോഗികൾ 310;
മുക്തി 141

വെബ് ഡെസ്‌ക്‌Updated: Saturday Oct 23, 2021
 
കൽപ്പറ്റ
ജില്ലയിൽ  310 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 141 പേർ രോഗമുക്തി നേടി. നാല്‌  ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ 309 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 13.74 ആണ്.
 ഇതോടെ ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,23,327 ആയി. 1,19, 799 പേർ ഇതുവരെ രോഗമുക്തരായി. 
നിലവിൽ 2454 പേരാണ് ജില്ലയിൽ ചികിത്സയിലുള്ളത്. ഇവരിൽ 2278 പേർ വീടുകളിലാണ് ഐസൊലേഷനിൽ കഴിയുന്നത്. 
 
രോഗം സ്ഥിരീകരിച്ചവർ
മാനന്തവാടി  75, വെള്ളമുണ്ട 37, കൽപ്പറ്റ 24, പനമരം 22 കോട്ടത്തറ 21, നെന്മേനി 18, കണിയാമ്പറ്റ 17, ബത്തേരി 15, എടവക 11, തരിയോട് 10 , അമ്പലവയൽ, മേപ്പാടി, മുട്ടിൽ, പടിഞ്ഞാറത്തറ 7 വീതം, മൂപ്പൈനാട് 6 , മീനങ്ങാടി, തവിഞ്ഞാൽ 5 വീതം, പുൽപ്പള്ളി  4, തൊണ്ടർനാട് 3, പൊഴുതന, തിരുനെല്ലി, വെങ്ങപ്പള്ളി 2 വീതം, നൂൽപ്പുഴ, പൂതാടി  ഓരോരുത്തർക്കുമാണ് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്.  ഇതിനുപുറമെ  ദുബായിൽനിന്ന് വന്ന വെള്ളമുണ്ട സ്വദേശിക്കും രോഗം സ്ഥിരീകരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top