പനവല്ലി
പുഴക്കര കോളനിയിലെ കയമയും ഭാര്യ വട്ടിയും മക്കളായ രാജേഷും രാഹുലും ഇപ്പോഴും ഞെട്ടലിൽനിന്ന് മുക്തരായിട്ടില്ല. വ്യാഴം രാത്രി വീടിനകത്തേക്ക് കടുവ പാഞ്ഞുകയറുമ്പോൾ എല്ലാവരുമുണ്ടായിരുന്നു. രാത്രി ഒമ്പതോടെയാണ് വളർത്തുനായയെ ഓടിച്ച് കടുവ അടുക്കളയിൽ കയറിയത്. കയമയും ഭാര്യ വട്ടിയും വരാന്തയിലായിരുന്നു. ‘നായക്ക് ഭക്ഷണം നൽകിയശേഷം ഞങ്ങൾ വരാന്തയിലിരിക്കുകയായിരുന്നു.
പെട്ടന്നാണ് വലിയ ശബ്ദം കേട്ടത്. പട്ടിയെ പിടികൂടാൻ വീടിന്റെ ഇടതുവശത്തുനിന്നും കടുവ പാഞ്ഞെത്തി. കടുവയെ കണ്ടത്തും പട്ടി അടുക്കളയിലേക്ക് ഓടിക്കയറി. പിന്നാലെ കടുവയും കയറി. ഭയന്ന് വിറച്ച ഞങ്ങൾ ബഹളംവച്ചു. മക്കൾ വീടിന്റെ മച്ചിലേക്ക് കയറി. പട്ടിയെ കിട്ടാതായതോടെ കടുവ വീടിന്റെ മുൻവാതിലിലൂടെ പുറത്തേക്കുപോകുകയായിരുന്നു'–-കയമ പറഞ്ഞു.
ഇപ്പഴും ഇവരുടെ ഭീതി മാറിയിട്ടില്ല. വരാന്തയിലും മുറ്റത്തും കടുവയുടെ നഖം കൊണ്ട പാടുകളുണ്ട്. വനപാലകരും പൊലീസും വീട്ടിൽ പരിശോധന നടത്തി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..