പനവല്ലി
കടുവക്കായി മൂന്ന് കൂടുകൾ സ്ഥാപിച്ചിട്ടും ഇതുവതെ കടുവ കയറിയിട്ടില്ല. ഒന്നിനാണ് ആദ്യം കൂട് സ്ഥാപിച്ചത്. പനവല്ലി സർവാണി റോഡരികിലെ കാപ്പിത്തോട്ടത്തിലാണ് കൂടുവച്ചത്. പിന്നീട് ഒ ആർ കേളു എംഎൽഎയുടെ അധ്യക്ഷതയിൽ സർവകക്ഷി യോഗം ചേർന്ന് കൂടുതൽ കൂടുകൾ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു. തുടർന്ന് എട്ടിന് ആദണ്ഡയിലെ വട്ടക്കണ്ണി സജിയുടെ മുറ്റത്ത് രണ്ടാമത്തെ കൂടുവച്ചു. കടുവയെ മറ്റുപലയിടങ്ങളിലും കണ്ടതോടെ മറ്റൊന്നുകൂടി സ്ഥാപിച്ചു. കൂടിന് സമീപത്തുവരെ കടുവ എത്തുന്നുണ്ടെങ്കിലും അകത്ത് കയറുന്നില്ല. കൂടുകൾക്കരികിൽ കാൽപ്പാടുകളുണ്ട്. മുമ്പ് ഇവിടെനിന്ന് 10 വയസുള്ള പെൺകടുവയെ കൂടുവച്ച് പിടിച്ചിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..