13 July Sunday

ഓർമപ്പെരുന്നാൾ 24ന്‌ തുടങ്ങും

വെബ് ഡെസ്‌ക്‌Updated: Saturday Sep 23, 2023
പുൽപ്പള്ളി
 -സർവമത തീർഥാടനകേന്ദ്രമായ ചീയമ്പം മോർ ബസ്സേലിയോസ് യാക്കോബായ സുറിയാനി പള്ളിയിൽ ഓർമപ്പെരുന്നാൾ 24 മുതൽ ഒക്ടോബർ മൂന്നുവരെ വിവിധ പരിപാടികളോടെ നടത്തും.
മലബാർ ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മോർ സ്തേഫാനോസ് മെത്രാപ്പൊലീത്ത, അങ്കമാലി ഭദ്രാസനാധിപൻ മാത്യൂസ് മോർ അഫ്രേം മെത്രാപ്പൊലീത്ത, യെരുശലേം ഭദ്രാസനാധിപൻ മാത്യൂസ് മോർ തീമോത്തിയോസ് മെത്രാപ്പൊലീത്ത എന്നിവർ വിവിധ ദിവസങ്ങളിൽ ചടങ്ങുകൾക്ക് മുഖ്യകാർമികത്വം വഹിക്കും.
  24 മുതൽ 30വരെ എല്ലാ ദിവസവും പകൽ 11 മുതൽ 2.30വരെ ബൈബിൾ കൺവൻഷനും ഉണ്ടാകും. സമാപന പ്രാർഥന,  രക്തദാനം,  മെഡിക്കൽ ക്യാമ്പ്,   മലബാർ ഭദ്രാസന യുവജന സംഗമം, വിശുദ്ധ മുന്നിൻമേൽ കുർബാന, തെക്കൻ മേഖലാ തീർഥാടകർക്ക് സ്വീകരണം, സുവിശേഷ ഗാനമത്സരം, പ്രസംഗ മത്സരം, സമാപനസമ്മേളനം, സമ്മാനദാനം എന്നിവ നടക്കും.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top