18 December Thursday

ഗാന്ധി സ്മൃതി സദസ്സുകൾ 
വിജയിപ്പിക്കണം: ബാലസംഘം

വെബ് ഡെസ്‌ക്‌Updated: Saturday Sep 23, 2023
മാനന്തവാടി
ഹിന്ദുരാഷ്ട്രവാദത്തെ എതിർത്തതിന്റെ പേരിൽ കൊലയാളി രാഷ്ട്രീയത്തിന്റെ വെടിയുണ്ടകൾക്കിരയായ ബാപ്പുജിയുടെ ആശയാദർശം പുതിയ തലമുറയിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെ ബാലസംഘം ഗാന്ധി സ്മൃതി സദസ്സുകൾ  സംഘടിപ്പിക്കും. ഗാന്ധിജയന്തി ദിനത്തിലെ ഗാന്ധി സ്മൃതി സദസ്സുകൾ വിജയിപ്പിക്കണമെന്ന്‌ ബാലസംഘം ജില്ലാ കൺവൻഷൻ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. 
മിത്തുകൾ ശാസ്ത്രങ്ങളാക്കുന്ന ദേശീയ പാഠ്യപദ്ധതി ഉപേക്ഷിക്കുക, കേന്ദ്ര സർക്കാർ പിന്നാക്ക ദളിത് വിഭാഗങ്ങളിലെ കുട്ടികളോട് കാണിക്കുന്ന വിവേചനം അവസാനിപ്പിക്കുക., ഉച്ചഭക്ഷണ വിഹിതം നൽകാത്ത കേന്ദ്ര സർക്കാർ നടപടികൾക്കെതിരെ പ്രതിഷേധിക്കുക  എന്നീ പ്രമേയങ്ങളും കൺവൻഷനിൽ  അവതരിപ്പിച്ചു.  ബാലസംഘം സംസ്ഥാന സെക്രട്ടറി എൻ ആദിൽ കൺവൻഷൻ ഉദ്ഘാടനം ചെയ്തു. എസ് ആദിത്യദേവ്  അധ്യക്ഷനായി. ജില്ലാ സെക്രട്ടറി  എ മാളവിക  പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന ജോയിന്റ്‌ കൺവീനർ മീര ദർശക്, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ഹാഫിസ് നൗഷാദ്, ജില്ലാ കോ - ഓർഡിനേറ്റർ എൻ എ വിജയകുമാർ എന്നിവർ സംസാരിച്ചു. എൻ ജെ ഷജിത്ത് സ്വാഗതവും അജിത്ത് വർഗീസ് നന്ദിയും പറഞ്ഞു.  കെ പി സരുൺ  പ്രസിഡന്റും എ മാളവിക  സെക്രട്ടറിയും ജോബിസൺ ജെയിംസ് കൺവീനറും കെ രാജൻ കോ ഓർഡിനേറ്ററുമായി 49 അംഗ ജില്ലാ കമ്മിറ്റിയെ തെരഞ്ഞെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top