എടവക
പഞ്ചായത്തിലെ അങ്കണവാടി വർക്കർ, ഹെൽപ്പർ നിയമനത്തിന് തയ്യാറാക്കിയ ലിസ്റ്റിൽ സ്വന്തക്കാരെ തിരുകിക്കയറ്റിയ ഭരണ സമിതി നടപടിക്കെതിരെ വ്യാപക പ്രതിഷേധം. വർക്കർ തസ്തികയിൽ നിലവിലെ ഒമ്പതാം വാർഡ് അംഗവും സ്ഥിരം സമിതി ചെയർപേഴ്‌സണുമായ ജെൻസി ബിനോയിയെ അഞ്ചാം നമ്പറായും, മൂന്നാംവാർഡ് അംഗം ഗിരിജ സുധാകരന്റെ മകൾ എം കെ ശ്രീജയെ രണ്ടാം നമ്പറായും മാനദണ്ഡം പാലിക്കാതെ ഉൾപ്പെടുത്തിയതിൽ ഭരണകക്ഷിയിൽ തന്നെ അഭിപ്രായ വ്യത്യാസം ഉയർന്നിട്ടുണ്ട്. നൂറുകണക്കിന് സ്ത്രീകളാണ് അഭിമുഖത്തിൽ പങ്കെടുത്തത്. ഇതെല്ലാം പ്രഹസനമാക്കിയാണ് യുഡിഎഫ് നിയമനനീക്കം. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർത്തിക്കൊണ്ടുവരുമെന്നും പഞ്ചായത്തിലെ എൽഡിഎഫ് അംഗങ്ങൾ പറഞ്ഞു. യോഗത്തിൽ അംഗങ്ങളായ എം പി വത്സൻ, സി എം സന്തോഷ്, എം കെ ബാബുരാജ്, ഷറഫുന്നിസ, മിനി തുളസീധരൻ, ലിസി ജോണി, സുമിത്ര ബാബു, ലത വിജയൻ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..