20 April Saturday
ആഫ്രിക്കൻ പന്നിപ്പനി

ഇരുളത്ത് 60 പന്നികളെ കൊന്നു

വെബ് ഡെസ്‌ക്‌Updated: Friday Sep 23, 2022
 
പുൽപ്പള്ളി
ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് പൂതാടി പഞ്ചായത്തിലെ ഇരുളം കല്ലോണിക്കുന്നിൽ 60  പന്നികളെ മൃഗ സംരക്ഷണ വകുപ്പ് നേതൃത്വത്തിൽ‌ കൊന്നു. താന്നിക്കൽ തോമസിന്റെ ഫാമിലെ 52 പന്നികളെയും  കേളക്കേരി ഗിരീഷിന്റെ എട്ട്‌ പന്നികളെയുമാണ് കൊന്നത്‌.
തോമസിന്റെ ഫാമിൽ 150 ഓളം പന്നികളുണ്ടായിരുന്നു. കഴിഞ്ഞ മാസം രണ്ടെണ്ണം ചത്തതിനെ തുടർന്ന്‌ നടത്തിയ വിദഗ്‌ധ - പരിശോധനയിൽ പന്നിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്നാണ് രോഗം ബാധിച്ചവയെ കൊല്ലാൻ തീരുമാനിച്ചത്‌. കേണിച്ചിറ സിനിയർ വെറ്ററിനറി സർജൻ സജി ജോസ്‌, ഇരുളം മൃഗാശുപത്രിയിലെ ഡോ. അമൽ രാജ് തുടങ്ങിയവർ നേതൃത്വംനൽകി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top