19 April Friday

ഹർത്താൽ വിജയിപ്പിക്കണം: ട്രേഡ് യൂണിയന്‍ 
സംയുക്ത സമിതി

വെബ് ഡെസ്‌ക്‌Updated: Thursday Sep 23, 2021

സെപ്തംബർ 27 നു നടക്കുന്ന ഭാരത ബന്ദിന് ഐക്യധാര്ട്യം പ്രഖ്യാപിച്ചു സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ കൽപ്പറ്റയിൽ നടത്തിയ പ്രകടനം

കൽപ്പറ്റ
കേന്ദ്രസർക്കാരിന്റെ കർഷകവിരുദ്ധ–-ജനവിരുദ്ധ നയങ്ങൾക്കെതിരെ  27ന് നടക്കുന്ന ഭാരത് ബന്ദിന്റെ ഭാഗമായി കേരളത്തിൽ നടക്കുന്ന ഹർത്താൽ വിജയിപ്പിക്കണമെന്ന്‌ ജില്ലാ ട്രേഡ് യൂണിയൻ സംയുക്ത സമിതി വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.  കോവിഡിനെ മറയാക്കിയും പാർലമെന്റിനെ നോക്കുകുത്തിയാക്കിയും ജനാധിപത്യം അട്ടിമറിക്കാനും ജനദ്രോഹ നയങ്ങൾ നടപ്പാക്കാനുമാണ്‌ കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. ഇതിനെതിരെയാണ്‌ ഭാരത്‌ ബന്ദ്. 24ന് അങ്കണവാടി, ആശാവർക്കർ, പാചക തൊഴിലാളികൾ എന്നിവരും  പണിമുടക്കും. കേന്ദ്ര ധനമന്ത്രി പ്രഖ്യാപിച്ച എൻഎംപി പദ്ധതി പ്രകാരം 12 മന്ത്രാലയങ്ങളുടെ കീഴിൽ വരുന്ന 20 പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിക്കാൻ തീരുമാനിച്ചു. 400 റെയിൽവേ സ്റ്റേഷനുകളും, വിമാനത്താവളങ്ങളും നാഷണൽ ഹൈവേയും ഉൾപ്പെടെ സ്വകാര്യമേഖലക്ക് കൈമാറുകയാണ്‌. തൊഴിലാളികളുടെ അവകാശങ്ങൾ  നിഷേധിക്കുന്ന രീതിയിൽ 44 തൊഴിൽ നിയമങ്ങൾ ഭേദഗതി വരുത്തി 4 ലേബർ കോഡുകളാക്കി മാറ്റി. വൈദ്യുതി മേഖല സ്വകാര്യവൽക്കരിക്കാനുള്ള നീക്കം തകൃതിയാണ്‌.  കർഷക വിരുദ്ധ സമീപനങ്ങൾക്കെതിരെ  9 മാസമായി ഡൽഹിയിൽ കർഷകർ സമരത്തിലാണ്. പ്രക്ഷോഭത്തെ ചോരയിൽമുക്കി കൊല്ലാനുള്ള ശ്രമമാണ് നടക്കുന്നത്. കോവിഡ് പ്രതിരോധ പ്രവർത്തനത്തിലും  കേന്ദ്ര സർക്കാർ പരാജയമാണ്. പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിലവർധന സാധാരണ ജനങ്ങളുടെ ജീവിതം ദുസ്സഹമാക്കുകയാണെന്നും  ട്രേഡ് യൂണിയൻ നേതാക്കൾ വാർത്താസമ്മേളനത്തിൽ  പറഞ്ഞു. യൂണിയൻ നേതാക്കളായ വി വി ബേബി, പി പി ആലി, സി മൊയ്തീൻകുട്ടി, പി കെ മൂർത്തി,  എൻ ഒ ദേവസ്യ എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top