20 April Saturday
അഗ്നിപഥ് ആർഎസ്‌എസ്‌ അജൻഡ

പ്രതിഷേധമിരമ്പി കർഷക–
കർഷകത്തൊഴിലാളി മാർച്ച്‌

വെബ് ഡെസ്‌ക്‌Updated: Thursday Jun 23, 2022
 
കൽപ്പറ്റ
സൈന്യത്തെ സ്വകാര്യവൽക്കരിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ  ‘അഗ്നിപഥ്’ പദ്ധതി പിൻവലിക്കണമെന്നാവശ്യപ്പെട്ട്‌ കർഷകരും കർഷകത്തൊഴിലാളികളും കൽപ്പറ്റ ടെലിഫോൺ എക്സ്ചേഞ്ച്‌ മാർച്ച്‌ നടത്തി.  കർഷകസംഘത്തിന്റെയും കെഎസ്‌കെടിയുവിന്റെയും നേതൃത്വത്തിലായിരുന്നു പ്രതിഷേധം. അഗ്നിപഥ് പദ്ധതി സൈന്യത്തെ കാവിവൽക്കരിക്കാനുള്ള ആർഎസ്‌എസ്‌ അജൻഡയുടെ ഭാഗമാണെന്ന്‌ തുറന്നുകാട്ടി നടത്തിയ പ്രതിഷേധത്തിൽ നൂറുകണക്കിനുപേർ പങ്കെടുത്തു. ചന്ദ്രഗിരി ഓഡിറ്റോറിയത്തിന് സമീപത്തുനിന്ന്‌ മാർച്ച്‌ ആരംഭിച്ചു. 
കെഎസ്‌കെടിയു സംസ്ഥാന കമ്മിറ്റി അംഗം സി കെ ശശീന്ദ്രൻ ഉദ്‌ഘാടനംചെയ്‌തു. കർഷകസംഘം ജില്ലാ സെക്രട്ടറി പി കെ സുരേഷ്‌ അധ്യക്ഷനായി. വി ജി ഗിരിജ, സി ജി പ്രത്യൂഷ്‌, ബേബി വർഗീസ്‌, എം ഡി സെബാസ്‌റ്റ്യൻ, വി ബാവ എന്നിവർ സംസാരിച്ചു. കെഎസ്‌കെടിയു ജില്ലാ സെക്രട്ടറി സുരേഷ്‌ താളൂർ സ്വാഗതവും ജില്ലാ പ്രസിഡന്റ്‌ കെ ഷമീർ നന്ദിയും പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top