29 March Friday

എംഡിഎംഎയുമായി കോഴിക്കോട്‌ സ്വദേശി പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Thursday Mar 23, 2023
ബത്തേരി
എക്‌സൈസ്‌ സ്‌പെഷ്യൽ സ്‌ക്വാഡ്‌ മുത്തങ്ങ പൊൻകുഴിയിൽ നടത്തിയ വാഹന പരിശോധനയിൽ ബൈക്ക്‌ യാത്രക്കാരനിൽ നിന്നും 52‌.528 ഗ്രാം എംഡിഎംഎ പിടികൂടി.  കോഴിക്കോട്‌ പന്നിയങ്കര പുളിക്കൽപാടം  സി പി ഹൗസിൽ റഷീദാണ്‌(34) അറസ്‌റ്റിലായത്‌. കോഴിക്കോട്‌ നഗരത്തിൽ ചില്ലറ വിൽപനയ്‌ക്കായി ബംഗളൂരുവിൽ നിന്നും യുവാവ്‌ എംഡിഎംഎ കൊണ്ടുവന്നത്‌. സർക്കിൾ ഇൻസ്‌പെക്ടർ ടി ആർ ഹരിനന്ദനന്റെ നേതൃത്വത്തിൽ നടന്ന വാഹന പരിശോധനയിൽ പ്രിവന്റീവ്‌ ഓഫീസർ പി എസ്‌ വിനീഷ്‌, സിവിൽ എക്‌സൈസ്‌ ഓഫീസർമാരായ രഘു, ബിനുമോൻ, ജലജ, സാനിയ, ഡ്രൈവർ അൻവർ സാദത്ത്‌ എന്നിവരും പങ്കെടുത്തു. പ്രതിയെ ബത്തേരി ചീഫ്‌ ജുഡീഷ്യൽ മജിസ്‌ട്രേറ്റ്‌ കോടതിയിൽ ഹാജരാക്കി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top