20 April Saturday

പ്രതിഭാ സംഗമം

വെബ് ഡെസ്‌ക്‌Updated: Monday Jan 23, 2023

ജില്ലാ ശിശുക്ഷേമ സമിതി സംഘടിപ്പിച്ച പ്രതിഭാ സംഗമം പനമരം പഞ്ചായത്ത് പ്രസിഡന്റ് പി എം ആസ്യ ഉദ്ഘാടനംചെയ്യുന്നു

പനമരം
ജില്ലാ ശിശുക്ഷേമ സമിതി 2022 ലെ ശിശുദിനത്തോടബന്ധിച്ച് നടത്തിയ വിവിധ മത്സരങ്ങളിൽ  വിജയികളായവർക്കുള്ള  സമ്മാന വിതരണവും പ്രതിഭാ സംഗമവും പനമരം പഞ്ചായത്ത് ഹാളിൽ   പഞ്ചായത്ത് പ്രസിഡന്റ് പി എം  ആസ്യ ഉദ്ഘാടനംചെയ്തു. ശിശുദിനത്തിന്റെ ഭാഗമായി എൽപി, യുപി,  ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായി കഥ, കവിത , ഉപന്യാസരചന,  പ്രസംഗ മത്സരങ്ങളാണ് സംഘടിപ്പിച്ചത്. ചടങ്ങിൽ ശിശുക്ഷേമ സമിതി ജില്ലാ ട്രഷറർ സി കെ ഷംസുദ്ധീൻ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ജുനൈദ് കൈപ്പാണി, ശിശുക്ഷേമ സമിതി എക്സിക്യൂട്ടീവ് അംഗം പി ആർ ഗിരിനാഥൻ,  പി ഡി  വിബിന എന്നിവർ സംസാരിച്ചു. ശിശുക്ഷേമ സമിതി ജില്ലാ സെക്രട്ടറി കെ സത്യൻ സ്വാഗതവും  കെ അലിയാർ നന്ദിയും പറഞ്ഞു 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top